2013-09-04 11:23:28

സിറിയയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഇന്ത്യയും മാര്‍പാപ്പയോടു ചേരുന്നു


03 സെപ്തംബര്‍ 2013, മുംബൈ
സിറിയയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ഇന്ത്യയിലെ കത്തോലിക്കാ സഭ പങ്കുചേരുന്നു. മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന പ്രകാരം സിറിയയിലും മധ്യപൂര്‍വ്വദേശത്തും സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനുവേണ്ടി, പ.കന്യകാ മറിയത്തിന്‍റെ ജനനത്തിരുന്നാളിന്‍റെ തലേന്നാള്‍ (സെപ്തംബര്‍ 7ന്) ഉപവാസപ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും മുംബൈ അതിരൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഏഷ്യാ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. ഇന്ത്യന്‍ ജനത തങ്ങളുടെ സിറിയന്‍ സഹോദരങ്ങള്‍ക്കുവേണ്ടി 7ാം തിയതി ശനിയാഴ്ച ഉപവാസമനുഷ്ഠിച്ചു പ്രാര്‍ത്ഥിക്കും. ആഭ്യന്തരയുദ്ധത്തിന്‍റെ കെടുതിയില്‍ കഴിയുന്ന സിറിയന്‍ ജനത വിശ്വാസവും പ്രത്യാശയും കൈവിടാതെ സമാധാനത്തിന്‍റെ പാതയില്‍ മുന്നോട്ടു പോകുന്നതിനായി ഇന്ത്യന്‍ കത്തോലിക്കാ സമൂഹം പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിക്കുമെന്നും കര്‍ദിനാള്‍ ഗ്രേഷ്യസ്‍ പറഞ്ഞു.

വാര്‍ത്താ സ്രോതസ്സ്: Asia News







All the contents on this site are copyrighted ©.