2013-09-04 18:31:54

സിറിയ സമാധാനവഴി തേടണമെന്ന്
അര്‍മേനിയന്‍ പാത്രിയര്‍ക്കിസ് തര്‍മൂനി


4 സെപ്റ്റംബര്‍ 2013, സിലീസിയ
യുദ്ധമുപേക്ഷിച്ച് സമാധാനത്തിന്‍റെ പാത പുല്‍കണമെന്ന്, സിറിയയിലെ അര്‍മേനിയന്‍ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍, പാത്രിയര്‍ക്കിസ് നര്‍സസ് ബെദ്രോസ് തര്‍മൂനി 9-ാമന്‍ അഭ്യര്‍ത്ഥിച്ചു. സെപ്റ്റംമ്പര്‍ 2-ാം തിയതി സിറിയയിലെ സിലീസിയായില്‍ ഇറക്കിയ പ്രസ്താവനയിലാണ് പത്രീയര്‍ക്കിസ് നര്‍സിസ് സമാധാനാഹ്വനം നടത്തിയത്.

യുദ്ധം കാരണമാക്കുന്നത് ആയിരക്കണക്കിന് സിറിയക്കാരുടെ വിനാശവും വിപ്രവാസവുമായിരിക്കുമെന്നും, അതിനാല്‍ സംവാദത്തിലൂടെയും അനുരജ്ഞനത്തിലൂടെയും സമാധാനത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ ആരായണമെന്ന് രാഷ്ട്രനേതാക്കളോട് പ്രസ്താവനയിലൂടെ പത്രീയര്‍ക്കിസ് നര്‍സിസ് അഭ്യര്‍ത്ഥിച്ചു. യുദ്ധമല്ല, സമാധാനമാണ് സിറിയയിലെ സാധാരണ ജനങ്ങള്‍ സ്വപ്നം കാണുന്നതെന്ന് പ്രസ്താവിച്ചുകൊണ്ട് ലോകരാഷ്ട്രങ്ങള്‍ പദ്ധതിയൊരുക്കുന്ന മിലിട്ടറി യുദ്ധ നടപടികള്‍ക്കെതിരായി പാത്രിയര്‍ക്കിസ് നര്‍സിസ് പ്രതികരിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.