2013-09-04 11:23:17

സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ സന്ന്യസ്ത സമൂഹങ്ങള്‍


03 സെപ്തംബര്‍ 2013, വത്തിക്കാന്‍

ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനാ ദിനാചരണത്തില്‍ പങ്കുചേരാന്‍ എല്ലാ കത്തോലിക്കാ സന്ന്യസ്ത സമൂഹങ്ങളേയും സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘം ക്ഷണിച്ചു. സെപ്തംബര്‍ 7ാം തിയതി ശനിയാഴ്ച സമാധാനത്തിനായുള്ള ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വിജ്ഞാപനം എല്ലാ സന്ന്യസ്ത സമൂഹങ്ങള്‍ക്കും അയച്ചുകഴിഞ്ഞതായി വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാവോ ബ്രാസ് ദെ ആവിസ് അറിയിച്ചു. ശനിയാഴ്ച വൈകീട്ട് 7 മുതല്‍ അര്‍ദ്ധരാത്രി 12 മണിവരെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നയിക്കുന്ന ജാഗരപ്രാര്‍ത്ഥനയില്‍ സംബന്ധിക്കാന്‍ റോമിലുള്ള എല്ലാ സന്ന്യസ്തരോടും കര്‍ദിനാള്‍ ബ്രാസ് ദി ആവിസ് അഭ്യര്‍ത്ഥിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.