2013-09-04 19:30:07

യുവജനങ്ങള്‍ പങ്കെടുക്കേണ്ട
ഉപവാസ പ്രാര്‍ത്ഥന


4 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
സിറിയയ്ക്കുവേണ്ടിയുള്ള ഉപവാസ പ്രാര്‍ത്ഥനയില്‍ കുട്ടികളും യുവജനങ്ങളും പങ്കെടുക്കണമെന്ന്, കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. സെപ്റ്റംമ്പര്‍ 4-ാം തിയതി ബുധനാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലാണ് കുടുബങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ പ്രസിഡന്‍റ് ഇങ്ങനെ പ്രസ്താവിച്ചത്.

ഭാവിയുടെ വെളിച്ചം കാണാതെ സിറിയയിലെ കലാപഭൂമിയില്‍ മരിച്ചുവീണ കുഞ്ഞുങ്ങളെ ഓര്‍ത്ത് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ ആഹ്വാനത്തോട് പ്രാര്‍ത്ഥനാപൂര്‍വ്വം പ്രതികരിക്കാന്‍ കുട്ടികളെയും യുവജനങ്ങളെയും മുതിര്‍ന്നവര്‍ പ്രചോദിപ്പിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് പാലിയ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

ഒരു നേരത്തെ ലഘുഭക്ഷണം മാത്രം കുഞ്ഞുങ്ങള്‍ക്കു കൊടുത്തുകൊണ്ടും, സിറിയുടെ ദയനീയ സ്ഥിതി അവര്‍ക്ക് വിവരിച്ചു കൊടുത്തുകൊണ്ടുമാണ് ഈ ദിനത്തില്‍ അവരെ പങ്കുകാരാക്കേണ്ടതെന്ന് ആര്‍ച്ചുബിഷപ്പ് പാലിയ വ്യക്തമാക്കി. നിര്‍ദ്ദോഷികളും കുഞ്ഞുങ്ങളും മരിച്ചു വീഴുന്ന ഭീതിജനകമായ യുദ്ധരംഗങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുത്തുകൊണ്ട് അവരെ പ്രാര്‍ത്ഥനയിലേയ്ക്കു നയിക്കുകയും അനുരജ്ഞനത്തിലൂടെ സമാധാനമാര്‍ജ്ജിക്കാന്‍ സാധിക്കുമെന്ന് പഠിപ്പിക്കണമെന്നും ആര്‍ച്ചുബിഷപ്പ് പാലിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.