2013-09-04 19:55:34

യുദ്ധഭേരിയില്‍ എത്തിനില്ക്കുന്ന
സിറിയയുടെ വംശീയകലാപം


4 സെപ്റ്റംബര്‍ 2013, ബെയ്റൂട്ട്
പാപ്പായുടെ സമാധാനാഹ്വാനം സിറിയന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്നുവെന്ന്, സാംസ്ക്കാരിക പണ്ഡിതനും സാമൂഹ്യപ്രവര്‍ത്തകനുമായ സമീര്‍ ഖലീല്‍ സമീര്‍ പ്രസ്താവിച്ചു. ആഗസ്റ്റ് 3-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ബെയ്റൂട്ട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന
ഈശോ സഭാ വൈദികന്‍, ഫാദര്‍ സമീര്‍ ഇങ്ങനെ പ്രസ്താവിച്ചത്.

പാപ്പായുടെ സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാഹ്വാനം സിറിയിലും എത്തിയിട്ടുണ്ടെന്നും, തീര്‍ത്തും ഇസ്ലാമിക വംശീയ കലാപമാണ് യുദ്ധത്തിന്‍റെ വക്കുവരെ എത്തിച്ചിരിക്കുന്നതെന്നും ഫാദര്‍ സമീര്‍ ചൂണ്ടിക്കാട്ടി.
സിറിയയില്‍ അരങ്ങേറുന്ന പ്രക്ഷോഭങ്ങള്‍ സ്വേച്ഛാഭരണത്തിനെതിരായ ജനാധിപത്യ പ്രതിഷേധമായി തോന്നാമെങ്കിലും, അടിസ്ഥാമായി ആസാദിന്‍റെ ഷിയാ ഭരണകൂടത്തിനെതിരായ സുന്നി വംശജരുടെ വിപ്ളവമാണെന്ന് ഫാദര്‍ സമീര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. മതാത്മകമായ പ്രതിസന്ധിയല്ല സിറിയയുടേതെന്നും, നീണ്ട് 14 നൂറ്റാണ്ടുകാളായുള്ള ഷിയ-സുന്നി മുസ്ലിം വംശീയ കലാപത്തിലാണ് നിര്‍ദ്ദോഷികളും സിറിയയില്‍ കുരുതി കഴിക്കപ്പെടുന്നതെന്ന് ഫാദര്‍ സമീര്‍ വ്യക്തമാക്കി.

ഒത്തുതീര്‍പ്പ് ശ്രമകരമാണെങ്കിലും, യുദ്ധമല്ല അനുരജ്ഞനത്തിലൂടയെുള്ള സമാധാനമാണ് സിറിയന്‍ ജനതയും ആഗ്രഹിക്കുന്നതെന്ന് ഫാദര്‍ സമീര്‍ അഭിപ്രായപ്പെട്ടു.
Reported : nellikal, sedoc









All the contents on this site are copyrighted ©.