2013-09-04 11:23:38

യുദ്ധം ഒരു പരിഹാരമാര്‍ഗമല്ല: ബിഷപ്പ് തോസോ


03 സെപ്തംബര്‍ 2013, വത്തിക്കാന്‍
സിറിയന്‍ ആഭ്യന്തര കലാപം അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗം ഒരു യുദ്ധമല്ലെന്ന് നീതി സമാധാന കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി ബിഷപ്പ് മാരിയോ തോസോ. അക്രമം കൂടുതല്‍ അക്രമത്തിലേക്കു മാത്രമേ നയിക്കുകയുള്ളൂ. അക്രമത്തിലൂടെ സമാധാനം സ്ഥാപിക്കാന്‍ സാധ്യമല്ലെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം തുറന്നടിച്ചു. അക്രമം കൂടുതല്‍ അക്രമത്തിലേക്കു മാത്രമേ നയിക്കൂ. ഒരു ലോകമഹായുദ്ധത്തിലേക്കു നയിക്കാന്‍ വേണ്ട എല്ലാകാര്യങ്ങളും സിറിയന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം എല്ലാവരേയും ഉപദ്രവിക്കും ആര്‍ക്കും അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. യുദ്ധമൊഴികെയുള്ള മാര്‍ഗ്ഗങ്ങളാണ് പ്രശ്നപരിഹാരത്തിന് വേണ്ടത്. സമാധാനപരമായ പ്രശ്നപരിഹാരത്തിന് ചര്‍ച്ചകളുടേയും കൂടിയാലോചനകളുടേയും മാര്‍ഗ്ഗമാണ് അവലംബിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.