2013-09-03 17:34:55

സമാധാനത്തിനായുള്ള പ്രാര്‍ത്ഥന, പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വീറ്റ്


03 സെപ്തംബര്‍ 2013, വത്തിക്കാന്‍
സമാധാനത്തിനായുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ട്വിറ്റര്‍ സന്ദേശങ്ങള്‍ തുടരുന്നു. സെപ്തംബര്‍ 1 മുതല്‍ @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ പ്രതിദിനം ഒന്നിലേറെ സമാധാന സന്ദേശങ്ങള്‍ മാര്‍പാപ്പ പങ്കുവയ്ക്കുന്നുണ്ട്. സെപ്തംബര്‍ 3ന് നടത്തിയ ട്വീറ്റില്‍
“രാസായുധങ്ങളുടെ ഉപയോഗത്തെ ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തി”യ (With utmost firmness I condemn the use of chemical weapons) മാര്‍പാപ്പ, “വിഭാഗീയതയും സംഘര്‍ഷവും പിച്ചിച്ചീന്തിയ നമ്മുടെ സമൂഹത്തില്‍ സമാധാനം ഉദയം ചെയ്യട്ടെ” എന്ന പ്രാര്‍ത്ഥനയും ട്വിറ്ററിലൂടെ പങ്കുവയ്ച്ചു.
ചൊവ്വാഴ്ച നടത്തിയ മറ്റൊരു ട്വീറ്റില്‍ “നമ്മുടെ ഇടയിലേക്കു വന്നതിലൂടെ യേശു നമ്മുടെ ജീവിതം പരിവര്‍ത്തനം ചെയ്തിരിക്കുന്നു. സ്വയം നല്‍കുന്ന സ്നേഹവും, വിശ്വസ്തതയും ജീവനുമാണ് ദൈവമെന്ന് ക്രിസ്തുവിലൂടെ നാം ദര്‍ശിക്കുന്നു” എന്നും പാപ്പ പ്രസ്താവിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.