2013-08-30 19:46:43

അവബോധത്തിലൂന്നിയ
പാപ്പായുടെ പ്രതിബദ്ധത


30 ആഗസ്റ്റ് 2013, ബാര്‍സലോണ
മാനുഷിക തലത്തിലുയര്‍ന്ന പ്രതിസന്ധികളുടെ പ്രത്യാഘഗാതമാണ് ഇന്ന് ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മൂല കാരണമെന്ന് പാപ്പാ നിരീക്ഷിച്ചത് കര്‍ദ്ദിനാള്‍ സിസ്റ്റാക്ക് ആഗസ്റ്റ് 28-ന് ബാര്‍സലോണായില്‍ ഇറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ബഹുഭൂരിപക്ഷം പാവങ്ങളോടുള്ള അവഗണനയും, ഐക്യദാര്‍ഢ്യമില്ലായ്മയുമാണ് ഉല്പാദന വിരുദ്ധമായൊരു സാമൂഹ്യവ്യവസ്ഥിതിയില്‍ ആഗോള സാമ്പത്തിക മാന്ദ്യമായി ഇന്ന് ലോകം അനുഭവിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചത് കര്‍ദ്ദിനാള്‍ സിസ്റ്റാക്ക് അനുസ്മരിച്ചു. വന്‍ കമ്പോളങ്ങളില്‍ കുമിഞ്ഞുകൂടുന്ന ‘സമൂല സമാന്തര സമ്പത്ത്’ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പൂര്‍വ്വോപരി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും, ആഗോളതലത്തില്‍ അതിനൊപ്പം വളര്‍ന്നു വന്ന അഴിമതിയും നികുതി വെട്ടിപ്പും സാമ്പത്തിക മാന്ദ്യത്തിന് അടിസ്ഥാമാണെന്ന്, വത്തിക്കാനില്‍ നടന്ന നയതന്ത്ര പ്രതിനിധികളുടെ കൂടിക്കാഴ്ചയില്‍ പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാണിച്ചിട്ടുള്ളത് കര്‍ദ്ദിനാള്‍ സിസ്റ്റാക്ക് പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

പാപ്പായുടെ ഈ ആഗോള സാമ്പത്തിക അവബോധം പാവങ്ങളോടുള്ള പ്രതിബദ്ധതയില്‍ അധിഷ്ഠിതമാണെന്നും കര്‍ദ്ദിനാള്‍ സിസ്റ്റാക്ക് തന്‍റെ പ്രസ്താവനയില്‍ നിരീക്ഷിച്ചു.

അസ്സീസിയിലെ സിദ്ധനെ മാതൃകയാക്കുന്ന പാപ്പാ ഫ്രാന്‍സിസ് ഉടനെ ആസ്സീസി പട്ടണം സന്ദര്‍ശിക്കുമെന്ന് സ്പെയ്നിലെ ബാര്‍സലോണാ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ലൂയി മര്‍ത്തിനെസ് സിസ്റ്റാക്ക് പ്രസ്താവിച്ചു. വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുനാളില്‍ ഒക്ടോബര്‍ 4-ന് പാപ്പാ ഫ്രാന്‍സിസ് അസ്സീസി സന്ദര്‍ശിക്കുമെന്ന് ആഗസ്റ്റ് 29-ാം തിയതി ഇറക്കിയ പ്രസ്താവനയിലാണ് കര്‍ദ്ദിനാള്‍ സിസ്റ്റാക്ക് പ്രത്യാശ പ്രകടിപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായി അസ്സീസിയിലെ സിദ്ധന്‍റെ നാമം സ്വീകരിച്ച പാപ്പാ ബര്‍ഗോളിയോ, സഭയെ നവീകരിക്കുക എന്ന ഫ്രാന്‍സിസിന്‍റെ ആത്മീയവിളി ജീവിതദൗത്യമായി ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ സിസ്റ്റാക്ക് ചൂണ്ടിക്കാട്ടി.

സഭയുടെ മിനിസ്റ്റര്‍ ജനറലിന്‍റെയും പുതിയ ഫ്രയര്‍ സുപ്പീരിയര്‍ സെലസ്റ്റീനോ നാര്‍ദോയുടെയും ക്ഷണം നിലനില്ക്കെ ഇക്കുറി പാപ്പാ അസ്സീസി സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷ.
Reported : nellikal, sedoc








All the contents on this site are copyrighted ©.