2013-08-28 18:30:39

ഭക്ഷണം പൗരാവകാശമായി
വീക്ഷിക്കുന്ന ഭാരതം


28 ആഗസ്റ്റ് 2013, ഡല്‍ഹി
ഭക്ഷണം പൗരാവകാശമായി കണ്ടുകൊണ്ട് വിവാദമായിരുന്നു ഭക്ഷൃസുരക്ഷാ ബില്ല് food security bill ഭാരതം നടപ്പില്‍വരുത്തുന്നു. പട്ടിണിയില്ലാത്തൊരു ഭാരതം സ്വപ്നം കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യുപിഐ സര്‍ക്കാര്‍ ധ്യാന്യവും പയറും പാവങ്ങള്‍ക്ക് താങ്ങാവുന്ന തുച്ഛവിലയ്ക്ക് നല്കാന്‍ തീരുമാനിച്ചത്. ഭാരത സര്‍ക്കാരിന്‍റെ പുതിയ ഭക്ഷൃസുരക്ഷാ സംവിധാനംവഴി കിലോ അരി 3 രൂപായ്ക്കും, ഗോതമ്പ് 2 രൂപയ്ക്കും പയറ് 1 രൂപയ്ക്കുമാണ് ലഭ്യമാകുന്നതെന്നും, പാവങ്ങളും ഇടനിലക്കാരുമായി 80 കോടിയിലേറെ ജനങ്ങള്‍ പുതിയ റേഷന്‍ സംവിധാനത്തിന്‍റെ ഗുണകാംക്ഷികളാണെന്നും കേന്ദ്രഭക്ഷൃമന്ത്രി മന്ത്രി, കെ. വി. തോമസ് ചൂണ്ടിക്കാട്ടി.

രണ്ടു വര്‍ഷമായി ചര്‍ച്ചയിലിരിക്കുന്ന ബില്ല്, ആഗസ്റ്റ് 26-ന് സമ്മേളിച്ച ലോകസഭ പാസ്സാക്കിയതോടെ പാവങ്ങളെ പരിഗണിക്കുന്ന ഭാരതത്തിന്‍റെ ഭക്ഷൃവിതരണ സംവിധാനം food Rationing & Control system ലോകത്തിനു മാതൃകയാക്കാവുന്ന നിലവാരത്തിലേയ്ക്കു ഉയരുകയാണെന്ന് മന്ത്രി കെ. വി. തോമസ് മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. ലോകസഭയില്‍ കോണ്‍ഗ്രസ്സ് കൂട്ടുകക്ഷികളില്‍ ബഹുഭൂരിപക്ഷം പിന്‍താങ്ങിയ ബില്ല് രാജ്യസഭയുടെ അംഗീകരാത്തോടെ ഉടനെ നടപ്പാക്കാനുള്ള സംവിധാനവും ധാന്യസംഭരണവും നടത്തിക്കഴിഞ്ഞുവെന്നും മന്ത്രി തോമസ് വ്യക്തമാക്കി.

കേരളം, തമിഴ്നാട് സംസ്ഥാനങ്ങള്‍ പാവങ്ങളുടെ അടിസ്ഥാന ഭക്ഷൃസുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് അരി, ഗോതമ്പ്, പയറ് എന്നിവയുടെ റേഷനിങ് സംവിധാനത്തിലൂടെയുള്ള വിതരണം ദാരിദ്യരേഖയില്‍പ്പെട്ടവര്‍ക്കായി നടപ്പില്‍ വരുത്തിക്കഴിഞ്ഞുവെന്നും മന്ത്രി തോമസ് അറിയിച്ചു.
Reported : nellikal, Vatican Radio








All the contents on this site are copyrighted ©.