2013-08-28 19:30:41

ജരൂസലേമില്‍
സഹോദര്യന്‍റെ അഭിവാദ്യങ്ങള്‍


28 ആഗസ്റ്റ് 2013, ജരൂസലേം
വിശുദ്ധനാട്ടിലെ പുതിയ യഹൂദ പ്രധാന പുരോഹിതന്മാരെ കത്തോലിക്കാ സംഘം അനുമോദിച്ചു.
ആഗസ്റ്റ് 27-ന് അയച്ച കത്തിലൂടെയാണ് ജരൂസലേമിലെ സിനഗോഗില്‍ നിയുക്തരായ രണ്ടു യഹൂദ പ്രധാന പുരോഹിതരെ അവിടത്തെ കത്തോലിക്കാ പൗരോഹിത്യ കൂട്ടായ്മ അനുമോദിച്ചതും സൗഹൃദത്തിന്‍റെ കൂട്ടായ്മ പുതുക്കിയതും.

ഡേവിഡ് അഷ്ക്കെനാഷ്, യുസ്സേഫ് ഇസ്ത്താക്ക് എന്നിവരാണ് ജരൂസലേമിലെ പുരാതന ദേവാലയത്തില്‍ സ്ഥാനമേറ്റതെന്ന് വത്തിക്കാനിലേയ്ക്ക് അയച്ച പ്രസ്താവന വെളിപ്പെടുത്തി. പരമ്പരാഗതമായി പൗരോഹിത്യ വര്‍ഗ്ഗത്തില്‍പ്പെട്ട രണ്ടുപേരും പത്തുവര്‍ഷത്തേയ്ക്കാണ് സ്ഥാനമേറ്റിരിക്കുന്നത്. ഹെബ്രായ സമൂഹത്തിന്‍റെ ഭക്ഷണക്രമം മുതല്‍ വിഹാഹം, വിവാഹമോചനം, ദത്തെടുക്കല്‍, മതപരിവര്‍ത്തനം എന്നിവയുടെ തീരുമാനങ്ങള്‍ ഏടുക്കാനും പ്രാപ്തരാണ് ഈ റാബായ്മാര്‍. ആത്മീയ നേതാക്കള്‍ എന്ന നിലയില്‍ വിശുദ്ധനാട്ടില്‍ നീതിയും സമാധാനവും വളര്‍ത്താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും, വര്‍ഗ്ഗീയവാദികളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് സമൂഹത്തെ കുരുതി കൊടുക്കരുതെന്നും ജരൂസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് ഫവത് ത്വാല്‍ ഒപ്പുവച്ച കത്തിലൂടെ കത്തോലിക്കാ പക്ഷം അഭ്യര്‍ത്ഥിച്ചു.

“കര്‍ത്താവ് തന്‍റെ ജനത്തിനു സമാധാനം നല്കി അനുഗ്രഹിക്കും” (സങ്കീര്‍ത്തനം 85, 9) എന്ന 89-ാം സങ്കീര്‍ത്തന ശകലത്തോടെയാണ്, കത്ത് സമാപിക്കുന്നത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.