2013-08-28 19:35:28

അന്താരാഷ്ട്ര സമൂഹത്തോട്
വിലപിക്കുന്ന സിറിയ


28 ആഗസ്റ്റ് 2013, ഡമാസ്ക്കസ്
നീതിക്കായി അന്താരാഷ്ട്ര സമൂഹത്തോടുള്ള യാചനയാണ് സിറിയയിലെ ജനങ്ങളുടെ വിലാപമെന്ന്, സിറിയയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് മാരിയോ സെനാരി പ്രസ്താവിച്ചു.
ഡമാസ്ക്കസ്സില്‍നിന്നും വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് സെനാരി സിറയന്‍ ജനതയുടെ അടിയന്തിരാവാസ്ഥ വെളിപ്പെടുത്തിയത്.

നിര്‍ദ്ദോഷികളായ കുഞ്ഞുങ്ങളും സ്ത്രീകളും മരിച്ചുവിഴുന്ന ദയനീയമായ അന്തരീക്ഷത്തില്‍ അന്താരാഷ്ട്ര സമൂഹമാണ് സര്‍വ്വശക്തിയും ഉപയോഗിച്ച് ഇന്നും തുടരുന്ന കലാപത്തിന്‍റെ കരിന്തിരി കെടുത്തേണ്ടതെന്ന്, പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് സെനാരി ടെലിഫോണ്‍ സംഭാഷണത്തില്‍ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു. ഇനിയും സ്ഥിതിഗതികള്‍ വഷളാകാതിരിക്കുന്നതിനും, രണ്ടു വര്‍ഷത്തിലേറെയായി സറിയയില്‍ തുടരുന്ന മനുഷ്യക്കുരുതിയുടെ കെട്ടുപിണഞ്ഞ അഭ്യന്തരകലാപം അവസാനിക്കുന്നതിന് ഭരണപക്ഷത്തോടും കലാപകാരികളോടും ചേര്‍ന്ന് അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി സംവാദത്തിനു മുതിരുകയാണു വേണ്ടതെന്ന് ആര്‍ച്ചുബിഷപ്പ് സെനാരി അഭിമുഖത്തിലൂടെ അറിയിച്ചു.

രക്തച്ചൊരിച്ചിലും വേദനയുടെ രോദനയും ഒപ്പം ഗര്‍ജ്ജിക്കുന്ന ആയുധങ്ങളും സറിയയുടെ മണ്ണിനെ നരകതുല്യമാക്കിയിട്ടുണ്ടെന്നും ഡമാസ്‍ക്കസിലെ ഓഫിസില്‍നിന്നും ടെലിഫോണിലൂടെ നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.