2013-08-27 17:37:23

യു.എന്‍. മനുഷ്യാവകാശ മേധാവി ശ്രീലങ്കയിലെത്തി


27 ആഗസ്റ്റ് 2013, കൊളംബോ
ശ്രീലങ്കയിലെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്നതിനായി യു.എന്‍. മനുഷ്യാവകാശ മേധാവി നവി പിള്ള ശ്രീലങ്കയിലെത്തി. യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് നേരിട്ട് തെളിവെടുപ്പു നടത്തുന്നതിനായി ഒരാഴ്ച്ചക്കാലം നവി പിള്ള ശ്രീലങ്കയില്‍ ചിലവഴിക്കും. യു.എന്‍ പരിശോധനയെ ശ്രീലങ്ക ആദ്യം എതിര്‍ത്തിരുന്നെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദത്തിനു വഴങ്ങി യു.എന്‍ പ്രതിനിധിയ്ക്ക് അനുമതി നല്‍കുകയായിരുന്നു. ഒരാഴ്ച്ച നീളുന്ന സന്ദര്‍ശനത്തിനിടെ പ്രസിഡന്‍റ് മഹീന്ദ്ര രാജപക്ഷെയുമായി കൂടിക്കാഴ്ച്ച നടത്തുന്ന നവി പിള്ള, യുദ്ധം നടന്ന മേഖലകളും എല്‍.ടി.ടി.ഇ. കേന്ദ്രങ്ങളും സന്ദര്‍ശിക്കും.
2009-ല്‍ അവസാനിച്ച ആഭ്യന്തര യുദ്ധത്തിനിടയില്‍ സൈന്യവും തമിഴ് പുലികളും നടത്തിയ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് ശ്രീലങ്ക വിശദമായ അന്വേഷണം നടത്തണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ പ്രമേയം പാസാക്കിയിരുന്നു.

വാര്‍ത്താ സ്രോതസ്സ്: A.P







All the contents on this site are copyrighted ©.