2013-08-23 17:17:15

സെമിനാരി പരിശീലനം കാലോചിതമായി പുനര്‍നിര്‍ണ്ണയിക്കണം: സീറോ മലബാര്‍ സിനഡ്


23 ആഗസ്റ്റ് 2013, കൊച്ചി
വൈദിക വിദ്യാര്‍ത്ഥികളുടെ പരിശീലന പരിപാടികള്‍ കാലത്തിന് അനുസരിച്ച് പുനര്‍നിര്‍ണ്ണയിക്കണമെന്ന് സീറോ മലബാര്‍ സഭ സിനഡ്. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടക്കുന്ന സിനഡു സമ്മേളനമാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. മാനവശേഷി വികസനം, ജനായത്ത ഭരണക്രമത്തില്‍ ദൃശ്യമാകുന്ന പുതിയ പ്രവണതകള്‍, ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണം, തുടങ്ങിയവയ്ക്ക് പരിശീലന പരിപാടികളില്‍ കൂടുതല്‍ പ്രധാന്യം നല്‍കണമെന്ന് സിനഡംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സീറോ മലബാര്‍ സഭയിലെ വൈദിക പരിശീലന രംഗത്ത് സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും സിനഡ് അഭിനന്ദിച്ചു.

സീറോ മലബാര്‍ സഭയുടെ മേജര്‍ആര്‍ച്ചുബിഷപ്പും എറണാകുളം – അങ്കമാലി അതിരൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയോടെ ആഗസ്റ്റ് 19ന് ആരംഭിച്ച സിനഡ് ആഗസ്റ്റ് 31ന് സമാപിക്കും.

വാര്‍ത്താസ്രോതസ്സ്: Syro- Malabar Synod Press Release







All the contents on this site are copyrighted ©.