2013-08-22 18:23:34

പീഡനത്തിന്‍റെ ഓര്‍മ്മകളുയര്‍ത്തി
വീണ്ടും ആഗസ്റ്റ് ഇരുപത്തിയഞ്ച്


22 ആഗസ്റ്റ് 2013, ഒറീസ്സാ
ഭാരതത്തിലെ ക്രൈസ്തവ പീഡനത്തിന്‍റെ കൈപ്പേറിയ ഓര്‍മ്മകളുമായി മറ്റൊരു ആഗസ്റ്റ് ഇരപത്തിയഞ്ച് ആസന്നമായി. ഒറീസ്സാ സംസ്ഥാനത്ത് ഹിന്ദു മതമൗലിക വാദികള്‍ അഴിച്ചുവിട്ട കിരാതമായ ക്രൈസ്തവ പീഡനത്തിന്‍റെ അഞ്ചാം വാര്‍ഷികമാണ് ആഗസ്റ്റ് 25. രണ്ടു പേരെ കൊലപ്പെടുത്തുകയും, 322 ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത ഭീകരരാത്രിയുടെ മങ്ങാത്ത സ്മരണയില്‍ കാണ്ടമാല്‍ ഗ്രാമത്തിലെ ക്രൈസ്തവര്‍ ഇനിയും ഭീതിയിലാണ്.

അനിഷ്ഠസംഭവങ്ങള്‍ ഇല്ലാതിരിക്കുന്നതിനും ക്രൈസ്തവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ പൊലീസ് പരിശോധനയും റോന്തുചുറ്റലും ഈ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി ജില്ലാ കളക്ടര്‍, തിരുമല നായിക്ക് അറിയിച്ചു. 2008-ല്‍ നടന്ന ക്രൈസ്ത പീഡനസംഭങ്ങള്‍ക്കുശേഷം തുടര്‍ന്നും മൗലികവാദികള്‍ ഒറീസ്സായില്‍ അഴിച്ചുവിടുന്ന ക്രൂരമായ പീഡനങ്ങളാണ് ഇന്നും ക്രൈസതവരുടെ ജീവിതം ഭീതിജനകമാക്കുന്നതെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കി.

ഈ ഗ്രാമത്തില്‍ ഹിന്ദുക്കളേ പാടുള്ളൂ, ഇവിടെ വസിക്കണമെങ്കില്‍ ഹിന്ദുമതം സ്വീകരിക്കണം, എന്നിങ്ങനെ ഇന്നും ഉയരുന്ന മതമൗലികവാദത്തിന്‍റെ ഭീകരധ്വനി വേദനാജനകമാണെന്നും സഭാ വക്താവ്, കാര്‍ത്തിക് ജോണ്‍ അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.