2013-08-22 18:34:25

അള്ളാഹും ഭഗവാനും
ദൈവനാമത്തിന്‍റെ സംവരണമല്ല


22 ആഗസ്റ്റ് 2013, മലേഷ്യാ
‘അള്ളാ’വിന്‍റെ പേരിലുള്ള വിവാദം മലേഷ്യയിലെ ഹൈക്കോടതി പരിഗണിക്കും. ‘അള്ളാ’ എന്ന ദൈവനാമം മുസ്ലീംങ്ങള്‍ക്കു മാത്രമുള്ളതാണ് എന്ന പെര്‍ക്കാസാ ഇസ്ലാമിക സംഘടയുടെ വാദമാണ് ആഗസ്റ്റ് 22-ന് വ്യാഴാഴ്ച മലേഷ്യയുടെ ഉന്നത കോടതി വിചാരണയ്ക്കു വച്ചത്. മലയ് ഭാഷയില്‍ ദൈവത്തിന് ‘അള്ളാ’ എന്നുള്ള വാക്ക് ബൈബിളിലും ക്രൈസ്തവ പ്രാര്‍ത്ഥനകളിലും ഉപയോഗിക്കുന്നതിനോട് പ്രതിഷേധിച്ചാണ് ഇസ്ലാമിക സംഘടന കോടതിയെ സമീപിച്ചിരിക്കുന്നത്.

മദ്ധ്യപൂര്‍വ്വദേശ ഭാഷകളില്‍ ദൈവത്തിന് ‘അള്ളാഹ്’ എന്ന പദപ്രയോഗം സര്‍വ്വസാധാരണമാണ്. ദൈവത്തിന് ‘ഭഗവാന്‍,’ ‘ഈശ്വര്‍’ എന്നെല്ലാം ഹിന്ദിയില്‍ ഉപയോഗിക്കുന്നത് ഭാരതീയവും ഒപ്പം ഹൈന്ദവവുമാണ്. ദൈവനാമത്തില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള മലേഷ്യന്‍ ഇസ്ലാമിക സംഘട, പെര്‍ക്കാസായുടെ പരിശ്രമമാണ് വിവാദമായിരിക്കുന്നത്. മലേഷ്യ ഇസ്ലാമിക രാജ്യമാകയാല്‍ ഭൂരിപക്ഷത്തെ മാനിക്കുമ്പോഴും ന്യൂനപക്ഷങ്ങളെ അവഗണിക്കാതെയും, പ്രശ്നം രാഷ്ട്രീയവത്ക്കരിക്കാതെയും പരിഹരിക്കാനാണ് പരിശ്രമിക്കുന്നതെന്ന് സഭാ വക്താവ്
ഫാദര്‍ ലോറന്‍സ് ആന്‍ഡ്രൂ ക്രൈസ്തവര്‍ക്കുവേണ്ടി മധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Reported : nellikal, asianews








All the contents on this site are copyrighted ©.