2013-08-21 19:34:33

വിശുദ്ധിയുടെ മഹാസ്തംഭങ്ങള്‍
ജോണ്‍ 23-ാമനും
ജോണ്‍ പോള്‍ 2-ാമനും


21 ആഗസ്റ്റ് 2013, വത്തിക്കാന്‍
ക്രൈസ്തവ സംസ്ക്കാരത്തിന്‍റെയും വിശുദ്ധിയുടെയും നവയുഗത്തിലെ രണ്ടു മഹാസ്തംഭങ്ങളാണ് പുണ്യശ്ലോകരായ ജോണ്‍ 23-ാമനും ജോണ്‍ പോള്‍ രണ്ടാമനുമെന്ന്, വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാത്തോ പ്രസ്താവിച്ചു. സഭയെ ആധുനിക യുഗത്തിലേയ്ക്കു നയിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രവാചകനും ശില്പിയുമായിരുന്നു ജോണ്‍ 23-ാമന്‍ പാപ്പായെങ്കില്‍, മൂന്നു പതിറ്റാണ്ടു കലാത്തോളം നീണ്ട സഭാ സമര്‍പ്പണത്തിലൂടെ കൗണിസിലിന്‍റെ പഠനങ്ങള്‍ ലോകമെമ്പാടും പ്രഘോഷിച്ച പ്രയോക്താവായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെന്നും കര്‍ദ്ദിനാള്‍ അമാത്തോ പ്രസ്താവിച്ചു.

സെപ്റ്റര്‍ 30-ന് വത്തിക്കാനില്‍ ചേരുന്ന കര്‍ദ്ദിനാള്‍ സംഘത്തില്‍വച്ച് വാഴ്ത്തപ്പെട്ടവരായ ഈ രണ്ടു പാപ്പാമാരുടെയും നാമകരണ നടപടിക്രമങ്ങളുടെ തിയതി നിശ്ചയിക്കുമെന്ന്, പാപ്പാ ഫ്രാന്‍സിസ് മാധ്യമങ്ങള്‍ക്കു നല്കിയിട്ടുള്ള മുന്‍പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ കര്‍ദ്ദാനാള്‍ അമാത്തോ അറിയിച്ചു.

ആഗസ്റ്റ് 20-ാം തിയതി റോമിനുപുറത്ത് റിമീനിയില്‍ നടക്കുന്ന ഇറ്റിയിലെ സാംസ്ക്കാരിക സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ അമാത്തോ ഇങ്ങനെ പ്രസ്താവിച്ചത്. 2012-ല്‍ സ്ഥാനത്യാഗംചെയ്ത് ബനഡിക്ട് 16-ാമന്‍ പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ച റിമീനി സ്വദേശിയായ ഡോണ്‍ പിയെര്‍മാര്‍ത്തയെക്കുറിച്ചുള്ള പ്രദര്‍ശനം കര്‍ദ്ദിനാള്‍ സമ്മേളനത്തില്‍ ഉത്ഘാടനം ചെയ്തു.
നവയുഗത്തിന്‍റെ യുവജനപ്രേഷിതനും വിശുദ്ധ ജോണ്‍ ബോസ്ക്കോയെപ്പോലെ ഇന്നത്തെ തലമുറയ്ക്കൊരു മദ്ധ്യസ്ഥനും ആത്മീയ സുഹൃത്തുമാണ്
ഡോണ്‍ പിയെര്‍മാര്‍ത്തയെന്നും കര്‍ദ്ദിനാള്‍ അമാത്തോ സമ്മേളനത്തില്‍ പ്രസ്താവിച്ചു.
Reported : nellikal, sedoc









All the contents on this site are copyrighted ©.