2013-08-15 19:09:43

‘സ്ത്രീകളുടെ അന്തസ്സ്’
മറിയത്തിന്‍റെ മഹനീയ മാതൃക


15 ആഗസ്റ്റ് 2015, ക്യാസില്‍ ഗണ്ടോള്‍ഫോ
സ്വര്‍ഗ്ഗാരോപണ നാളില്‍ റോമിനു പുറത്തുള്ള വത്തിക്കാന്‍റെ വേനല്‍ക്കാല വസതി, ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ അര്‍പ്പിച്ച ദിവ്യബലിയെ തുടര്‍ന്ന് നമുക്ക് പരിശുദ്ധ കന്യകാ നാഥയുടെ മാദ്ധ്യസ്ഥ്യം തേടാം എന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ത്രികാലപ്രാര്‍ത്ഥന ചൊല്ലി. പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പ് ഹ്രസ്വ സന്ദേശം നല്കി. സന്ദേശത്തില്‍ അവസാനത്തില്‍ പാപ്പാ നടത്തിയ പ്രത്യേക അറിയിപ്പ് Mulieris Dignitatem ‘സ്ത്രീകളുടെ അന്തസ്സ്’ എന്ന അപ്പോസ്തോലിക പ്രബോധനത്തെക്കുറിച്ചായിരുന്നു.


വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പ്രസിദ്ധീകരിച്ച Mulieris Dignitatem ‘സ്ത്രീകളുടെ അന്തസ്സ്’ എന്ന അപ്പോസ്തോലിക പ്രബോധനത്തിന്‍റെ 25-ാം വാര്‍ഷികമാണിന്ന്. മറിയത്തിന്‍റെ വ്യക്തിത്വം നിറഞ്ഞുനില്ക്കുന്നതും ഇന്നും പഠിക്കേണ്ടതും പരിചിന്തനംചെയ്യേണ്ടതും, ഏറെ പ്രസക്തമായ സഭാ പ്രബോധനമാണിത്. മറിയത്തിന്‍റെ വ്യക്തിത്വത്തിലൂടെ വിശുദ്ധ ഗ്രന്ഥം വെളിപ്പെടുത്തുന്ന സ്ത്രീത്വത്തിന്‍റെ മൗലികരഹസ്യം വ്യക്തമാക്കുന്ന സഭാ പ്രോബോധനത്തിലെ പ്രാര്‍ത്ഥന ഉരുവിടാം (31), ലോകത്തെ സകല സ്ത്രീകളും പരിശുദ്ധ കന്യകാനാഥയില്‍ അവരുടെ വ്യക്തിത്വങ്ങള്‍ക്ക് മാതൃകയും ജീവിത പൂര്‍ണ്ണിമയും കണ്ടെത്തട്ടെ! എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.