2013-08-15 19:57:37

സ്വയം മറഞ്ഞ് ക്രിസ്തുവില്‍
നിറയണമെന്ന് പാപ്പായുടെ സന്ദേശം


15 ആഗസ്റ്റ് 2013, വത്തിക്കാന്‍
ക്രൈസ്തവര്‍ ക്രിസ്തുവിനോടൊത്തു ചരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
ആഗസ്റ്റ് 14-ാം തിയതി ചൊവ്വാഴ്ച അര്‍ജന്‍റീനയില്‍ അമലോത്ഭവനാഥയുടെ നാമത്തിലുള്ള രൂപതയുടെ 50-ാം വാര്‍ഷികത്തില്‍ അവിടത്തെ മെത്രാന്‍, ബഷപ്പ് അര്‍മാദോ മരിയ റോസ്സിക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ക്രിസ്തുവിനോടൊത്തു ചരിക്കുന്നവര്‍ ക്രിസ്തുവില്‍ രൂപാന്തരപ്പെട്ട്, അവിടുത്തെ പ്രഘോഷകരായി തീരുമെന്ന് പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. പ്രാര്‍ത്ഥനയും സുവിശേഷ ധ്യാനവുമാണ് ക്രിസ്തുവിനെ അടുത്തറിയാനുള്ള മാര്‍ഗ്ഗങ്ങളായി സന്ദേശത്തില്‍ പാപ്പാ നിര്‍ദ്ദേശിച്ചത്. അങ്ങനെ ക്രിസ്തുവിനാല്‍ നിറഞ്ഞവര്‍ക്ക് അവിടുത്തെ മറ്റുള്ളവരോട് പ്രഘോഷിക്കുവാനുള്ള കരുത്തും ലഭിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ അമോലോത്ഭവ രൂപതയിലെ വൈദികര്‍ക്ക് വാര്‍ഷികധ്യാനം നടത്തിയ സംഭവം സന്ദേശത്തില്‍ പാപ്പാ അനുസ്മരിച്ചു. ധ്യാനാനന്തരമുള്ള തുടര്‍സംഭാഷണം പോലെയാണ് പാപ്പാ ഇക്കുറി കത്തെഴുതിയത്. ഒരാഴ്ച നീണ്ടുനിന്ന വാര്‍ഷിക ധ്യാനത്തില്‍ തന്‍റെ മുന്നിലിരുന്ന വൈദിക സഹോദരങ്ങളുടെ മുഖങ്ങള്‍ സുപരിചിതവും വ്യക്തവുമാണെന്ന് പറഞ്ഞ പാപ്പാ, അവരോടുള്ള പ്രത്യേക വാത്സല്യവും അടുപ്പവും സന്ദേശത്തിലും പ്രകടമാക്കി. അവസാനമായി രൂപതയെ സ്വര്‍ഗ്ഗാരോപിത നാഥയ്ക്ക് സമര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
Reported : nellikal, sedoc









All the contents on this site are copyrighted ©.