2013-08-15 18:32:10

ജനമദ്ധ്യത്തിലെത്തുന്ന പാപ്പാ
ക്രിസ്തുവിന്‍റെ സമുത്കൃഷ്ട സാന്നിദ്ധ്യം


15 ആഗസ്റ്റ് 2013, ക്യാസില്‍ ഗണ്ടോള്‍ഫോ
ക്യാസില്‍ ഗണ്ടോള്‍ഫോയുടെ വിസ്തൃതമായ സ്വാതന്ത്ര്യത്തിന്‍റെ ചത്വരമാണ് പാപ്പായുടെ ദിവ്യബലിക്ക് വേദിയായത്. ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനായി അല്‍ബാനോ പ്രവിശ്യല്‍നിന്നു മാത്രമല്ല, ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍നിന്നും വിലയ തീര്‍ത്ഥാടക സമൂഹം ക്യാസില്‍ഗണ്ടോള്‍ഫോയില്‍ എത്തിയിരുന്നു. കൃത്യം 10.30-ന് ദിവ്യബലി ആരംഭിച്ചു. വേനലവധിക്ക് അവിടെ താമസിക്കാത്ത പാപ്പാ, മുന്‍പാപ്പാമാരുടെ പതിവുതെറ്റിക്കാതെയാണ് സ്വാര്‍ഗ്ഗാരോപണ നാളില്‍ അവിടെയെത്തി ജനങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ചത്.

ആയിരങ്ങള്‍ സജീവമായി പങ്കെടുത്ത ദിവ്യബലിയുടെ ദിവ്യകാരുണ്യ പ്രാര്‍ത്ഥനയ്ക്കുശേഷം, ക്യാസില്‍ ഗണ്ടോള്‍ഫോ ഭാഗമായിരിക്കുന്ന വിശുദ്ധ തോമസ് വില്ലനോവാ ഇടവകയുടെ വികാരി, ഫാദര്‍ പീറ്റര്‍ ഡിലേത്താ പാപ്പായ്ക്ക് ജനങ്ങളുടെ പേരില്‍ പ്രത്യേകം നന്ദിയര്‍പ്പിച്ചു.

നഷ്ടധൈര്യരായവരുടെ കൂടെ നടക്കുന്ന ഏമാവൂസിലെ ക്രിസ്തുവിന്‍റെ പ്രതിരൂപമാണ് ജനങ്ങളിലേയ്ക്ക് ഇറങ്ങിവരുന്ന പാപ്പായുടെ സ്നേഹ സാന്നിദ്ധ്യത്തില്‍ തങ്ങള്‍ ദര്‍ശിക്കുന്നതെന്ന്, ലോക യുവജന സമ്മേളനത്തിന്‍റെ അനുഭവങ്ങള്‍ അയവിറച്ചുകൊണ്ട് ഫദാര്‍ ഡിലേത്താ പങ്കുവച്ചു.
പാപ്പാ ഫ്രാന്‍സിസിന്‍റെ ആഗോള സഭാശുശ്രൂഷയുടെ നവമായ പുറപ്പാടില്‍ സ്വര്‍ഗ്ഗാരോപിതയായ കന്യകാനാഥ തുണയ്ക്കട്ടെയെന്നും അദ്ദേഹം എല്ലാവരുടെയും പേരില്‍ ആശംസിച്ചു.
Reported : nellikal, sedoc









All the contents on this site are copyrighted ©.