2013-08-14 19:35:31

സ്വര്‍ഗ്ഗാരോപണ മഹോത്സവത്തിന്
പാപ്പാ ക്യാസില്‍ ഗണ്ടോള്‍ഫോയില്‍


14 ആഗസ്റ്റ് 2013, വത്തിക്കാന്‍
സ്വര്‍ഗ്ഗാരോപണ മഹോത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ ദിവ്യബലിയര്‍പ്പിക്കും. ആഗോള സഭ ആചരിക്കുന്ന ദൈവമാതാവിന്‍റെ സ്വര്‍ഗ്ഗാരോപണ മഹോത്സവത്തോടനുബന്ധിച്ചാണ് വത്തിക്കാന്‍റെ വേനല്‍ക്കാല വസതിയായ ക്യാസില്‍ ഗണ്ടോള്‍ഫോയിലെ സ്വാതന്ത്ര്യത്തിന്‍റെ ചത്വരത്തില്‍ ആഗസ്റ്റ് 15-ാം തിയതി പ്രാദേശിക സമയം രാവിലെ 10.30-ന് പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

റോമിനു പുറത്ത് വത്തിക്കാനില്‍നിന്നും ഏകദേശം 35 കി.മീ. അകലെയുള്ള ക്യാസില്‍ ഗണ്ടോള്‍ഫോയിലേയ്ക്ക് പാപ്പാ റോഡുമാര്‍ഗ്ഗം പുറപ്പെടും. ദിവ്യബലിക്കു മുന്‍പ് അവിടെ അടുത്തുള്ള ഫ്രാന്‍സിസ്ക്കന്‍ ക്ലീരിസ്റ്റ് സന്ന്യാസിനിമാരുടെ പുരാതനമായ മിണ്ടാമഠം സന്ദര്‍ശിക്കും.
കഴിഞ്ഞ ജൂലൈ 14-ന് ക്യാസില്‍ ഗണ്ടോള്‍ഫോയിലേയ്ക്കു നടത്തിയ പ്രഥമ സന്ദര്‍ശനത്തിലും 1631-ല്‍ സ്ഥാപിതമായി ഈ ഫ്രാന്‍സിസ്ക്കന്‍ കോണ്‍വെന്‍റ് പാപ്പാ സന്ദര്‍ശിച്ചതാണ്.

വേലനല്‍ അവധിക്കാലത്ത് സാധാരണഗതിയില്‍ ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ ചെലവഴിക്കുന്ന മുന്‍പാപ്പാമാരുടെ പതിവുമാനിച്ചുകൊണ്ടാണ് വത്തിക്കാനില്‍ താമസിക്കുന്ന പാപ്പാ ഫ്രാന്‍സിസ് സ്വര്‍ഗ്ഗാരോപണനാളില്‍ ക്യാസില്‍ ഗണ്ടോള്‍ഫോയിലെത്തി കന്യകാനാഥയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. പതിവുപോലെ ദിവ്യബലിയെ തുടര്‍ന്ന് പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാല പ്രാര്‍ത്ഥനചൊല്ലി സന്ദേശം നല്കും.
Reported : nellikal, sedoc









All the contents on this site are copyrighted ©.