2013-08-10 16:52:50

മഹാരാഷ്ട്രാ ന്യൂനപക്ഷ കമ്മീഷന് കത്തോലിക്കാ വനിതാ സാരഥി


09 ആഗസ്റ്റ് 2013, മുംബൈ
മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷനെ നയിക്കാന്‍ ഇദംപ്രഥമമായി ഒരു കത്തോലിക്കാ വനിതയെത്തുന്നു. മുംബൈ അതിരൂപതാംഗമായ ജാനെറ്റ് ലോറന്‍സ് ഡിസൂസയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍റെ വൈസ് പ്രസിഡന്‍റായി നിയമിതയായിരിക്കുന്നത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ ജാനെറ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തക കൂടിയാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ വ്യക്തമായി മനസിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ ലഭിച്ച ഒരവസരമായാണ് ഈ നിയമനം കാണുന്നതെന്ന് ശ്രീമതി ജാനെറ്റ് ഏഷ്യാ വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. മതപരിവര്‍ത്തനത്തിന്‍റെ പേരില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന വ്യാജആരോപണങ്ങള്‍, ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍, ശ്മശാന ഭൂമിയുടെ അപര്യാപ്തത, തുടങ്ങിയ പ്രശ്നങ്ങള്‍ ഗൗരവപൂര്‍വ്വം പരിഗണിക്കുമെന്നും ജാനെറ്റ് ലോറന്‍സ് ഡിസൂസ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

വാര്‍ത്താസ്രോതസ്സ്: AsiaNews







All the contents on this site are copyrighted ©.