2013-08-08 15:51:43

ലോകത്ത് അനശ്വരമാകുന്ന
ക്രിസ്തു സാന്നിദ്ധ്യം


8 ആഗസ്റ്റി 2013, വത്തിക്കാന്‍
ക്രിസ്തു സാന്നിദ്ധ്യം ലോകത്ത് അനശ്വരമെന്ന് പാപ്പാ ഫ്രാന്‍സിസ് ‘ട്വിറ്റ്’ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. മനുഷ്യാവതരാംചെയ്ത ക്രിസ്തു ഭൂമിയില്‍ വസിച്ചുകൊണ്ട്
മനുഷ്യരുടെ സന്തത സഹചാരിയാവുകയും മനുഷ്യരോട് ഇടപഴകയും ചെയ്തു. ഇന്നും ക്രിസ്തു കൂദാശകളിലൂടെ മനുജരൊടൊത്തു വസിക്കുന്നുവെന്ന് പാപ്പാ ‘ട്വിറ്റ്’ ശൃംഖലയില്‍ പ്രസ്താവിച്ചു.
ആഗസ്റ്റ് 7-ാം തിയതിയാണ് ക്രിസ്തുവിന്‍റെ അനശ്വര സാന്നിദ്ധ്യത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ ട്വിറ്റ് സന്ദേശമയച്ചു.

@pontifex എന്ന ഹാന്‍ഡിലില്‍ ലാറ്റിന്‍, ഇറ്റാലിയന്‍, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ പാപ്പ ഫ്രാന്‍സിസ് നന്മയുടെ സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്നു.
Reproted : nellikal, sedoc









All the contents on this site are copyrighted ©.