2013-08-08 17:34:45

കുറവുള്ളവര്‍ക്ക് നല്കുക
പാപ്പായുടെ സന്ദേശസൂക്തി


8 ആഗസ്റ്റ് 2013, വത്തിക്കാന്‍
കുറവുള്ളവര്‍ക്ക് കൂടുതല്‍ നല്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു. അര്‍ജന്‍റീനിയായിലെ ദേശീയ മെത്രാന്‍ സമിതി സെപ്റ്റംമ്പര്‍ 8-ാം തിയതി സംഘടിപ്പിക്കുന്ന പാവങ്ങള്‍ക്കായുള്ള വാര്‍ഷിക ധനശേഖര സംരംഭത്തെ, collect more for the poor പ്രസ്ഥാനത്തെ ശ്ലാഘിച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടും എഴുതിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. നന്മയായി സകലതും നല്കിയ ദൈവത്തില്‍ വിശ്വാസിക്കുന്ന സകലരും ഒന്നുചേര്‍ന്ന്, ഒന്നുമില്ലാത്തവര്‍ക്കും പാവങ്ങളായവര്‍ക്കുംവേണ്ടി കൈയ്യഴിഞ്ഞ്, അകമഴിഞ്ഞ് സഹായിക്കണമെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റുവഴി അയച്ച സന്ദേശത്തിലൂടെ പാപ്പ ആഹ്വാനംചെയ്തു.

പാവങ്ങള്‍ ധാരാളമായുള്ള അര്‍ജന്‍റീനായിലെ വിവിധ രൂപതകളെ തുണയ്ക്കുന്നതിനുള്ള പൊതുസംരംഭമാണ് collect more for the poor prjoject.. കഴിഞ്ഞ സെപ്റ്റംമ്പറില്‍ നടന്ന ധനംശേഖരം 30 ലക്ഷത്തോളം ഡോളര്‍ ആയിരുന്നെന്ന് ബ്യൂനസ് ഐരസിന്‍റെ മുന്‍അതിരൂപതാദ്ധ്യനായിരുന്ന
പാപ്പാ ബര്‍ഗോളിയോ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc








All the contents on this site are copyrighted ©.