2013-08-08 17:44:09

അര്‍ജന്‍റീനയില്‍ സ്ഫോടനം
പാപ്പായുടെ ദുഃഖം


8 ആഗസ്റ്റ് 2013, വത്തിക്കാന്‍
അര്‍ജന്‍റീനായിലെ റൊസാരിയോയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖമറിയിച്ചു.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച പാപ്പാ, മുറിപ്പെട്ടവരെയും നാശനഷ്ടങ്ങള്‍ അനുഭവച്ചവരെയും സന്ദേശത്തിലൂടെ തന്‍റെ സാന്ത്വനസാമീപ്യം അറിയിച്ചു.
ആഗസ്റ്റ് 8-ാം തിയതി വ്യാഴ്ച രാവിലെ റൊസാരിയോയുടെ ആര്‍ച്ചുബിഷ്പ്പ്, ജോസ് ലൂയി മൊലഹാന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റുവഴി അയച്ച സന്ദേശത്തിലൂടെയാണ് ദുരന്തത്തിലുള്ള
അതിയായ ദുഃഖം പാപ്പ രേഖപ്പെടുത്തിയത്.

ആഗസ്റ്റ് 7-ാം തിയതി ബുധനാഴ്ച രാത്രിയില്‍ റൊസാരിയോ നഗരമദ്ധ്യത്തിലെ ഒന്‍പതു നിലകളുള്ള വന്‍ കെട്ടിട സമുച്ചയത്തിലാണ് പാചകവാതക ചോര്‍ച്ചയുണ്ടായത്. തുടര്‍ന്നുണ്ടായ തീപിടുത്തവും വന്‍സ്ഫോടനവുമാണ് കെടുതികള്‍ക്ക് കാരണമായത്. 12-പേര്‍ മരണമടയുകയും 100-ലേറെപ്പേര്‍ മുറിപ്പെടുകയും ചെയ്തിട്ടുണ്ട്.
16-പേര്‍ ഇനിയും കാണാതായിട്ടുണ്ടെന്നും ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ അറിയിച്ചു. അഗ്നിശമന സേനയും സന്നദ്ധ സേവകരും നാട്ടുകാരും ചേര്‍ന്ന് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ കാണാതായവര്‍ക്കായി ഇനിയും തിരച്ചില്‍ തുടരുകയാണെന്ന് വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.