2013-08-07 18:47:55

വിശുദ്ധ ക്യാജിറ്റന്‍
അര്‍ജെന്‍റീനായിലെ വണക്കം


7 ആഗസ്റ്റ് 2013, അര്‍ജെന്‍റീന
അര്‍ജന്‍റീനയില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും അനുഭവിക്കുന്നവരുടെ പ്രത്യേക മദ്ധ്യസ്ഥനാണ് വിശുദ്ധ ക്യാജിറ്റനെന്ന്, അര്‍ജന്റീനിയന്‍ പത്രപ്രവര്‍ത്തകനും പാപ്പായുടെ സുഹൃത്തുമായ ജാനി വലേന്തെ പങ്കുവച്ചു. ആഗസ്റ്റ് 6-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പാ ബര്‍ഗോളിയോയുടെ സുഹൃത്തുകൂടിയായ ബ്യൂനസ് ഐരസ് സ്വദേശി വലേന്തെ ഇങ്ങനെ പങ്കുവച്ചത്.

അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐരസിന്‍റെ പ്രാന്തപ്രദേശത്ത് തെയ്നെയിലാണ് വിശുദ്ധ ക്യാജിറ്റാന്‍റെ തീര്‍ത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്. 1929-ല്‍ അര്‍ജന്‍റീനായില്‍ ഉണ്ടായ സാമ്പത്തിക തകര്‍ച്ചയുടെയും സാമൂഹ്യപ്രതിസന്ധികളുടെയും ഇരുണ്ട കാലഘട്ടത്തിലാണ് നാടിന്‍റെ ആത്മീയ സ്രോതസ്സും, വ്യക്തിജീവിത തകര്‍ച്ചയില്‍ പ്രത്യാശയുമായി വിശുദ്ധ ക്യജിറ്റന്‍ ജനഹൃദയങ്ങളില്‍ ഉയര്‍ന്നുവന്നതെന്ന് വലേന്തെ പങ്കുവച്ചു.

1840-ല്‍ ഇറ്റലിയിലെ വിച്ചെന്‍സ്സായിലെ പ്രഭുകുടുംബത്തില്‍ ജനിച്ച ക്യാജിറ്റന്‍ തന്‍റെ ജീവിതം പാവങ്ങള്‍ക്കായി മാറ്റിവച്ചുവെന്നും, പിന്നീട് പഠിച്ച് ദൈവദികനായ അദ്ദേഹം നിര്‍ദ്ധനാര്‍ക്കായുള്ള പ്രേഷിതവൃത്തി ഊര്‍ജ്ജിതപ്പെടുത്തി ശ്രദ്ധേയമായ ആത്മീയ ജീവിതം നയിച്ചു.
1547-ല്‍ ആഗസ്റ്റ് 7-ാന് അന്തരിച്ചു. 1671-ല്‍ സഭ അദ്ദേഹത്തെ വിശുദ്ധനായി പ്രസ്താവിച്ചു.
പാവങ്ങളും നിരാലംബരും വിശിഷ്യാ തൊഴില്‍ രഹിതരുമായവര്‍ക്കും മദ്ധ്യസ്ഥനായ വിശുദ്ധ ക്യാജിറ്റന്‍ അര്‍ജന്‍‌റീനായിലെ ഏറ്റവും ജനപ്രീതിയര്‍ജ്ജിച്ച വിശുദ്ധനാണെന്ന്, വലേന്താ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
Reported : nellikal, sedoc









All the contents on this site are copyrighted ©.