2013-08-02 19:56:55

വിശ്വാസം വെളിച്ചംപോലെ
ഒഴിച്ചുകൂടാനാവാത്തത്


02 ആഗസ്റ്റ് 2013, വത്തിക്കാന്‍
മനുഷ്യജീവിതത്തില്‍ ദൈവത്തിന് പ്രഥമ സ്ഥാനം നല്കണമെന്നതാണ്, പാപ്പാ ഫ്രാന്‍സിസിന്‍റെ Lumen Fidei, വിശ്വാസത്തിന്‍റെ വെളിച്ചം ചാക്രിക ലേഖനത്തിന്‍റെ ഉള്‍പ്പൊരുളെന്ന് വിശ്വാസ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ സംഘത്തിലെ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ ജോണ്‍ കെന്നഡി പ്രസ്താവിച്ചു. വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ദൈവശാസ്ത്ര പണ്ഡിതന്‍കൂടിയായ മോണ്. കെന്നഡി വിശ്വസത്തിന്‍റെ വെളിച്ചത്തെക്കുറിച്ച് വിശദീകരിച്ചത്.

Lumen എന്ന വാക്ക് ലത്തീന്‍ ഭാഷയില്‍ പ്രകാശമാണ്., fides, fidei എന്നാല്‍ വിശ്വാസവും. പ്രകാശമില്ലെങ്കില്‍ നമ്മുടെ ലോകത്ത് ജീവിതം ദുസ്സഹമായിത്തീരുന്നു, അതുപോലെ മനുഷ്യജീവിതത്തില്‍ ദൈവത്തിന്, നിത്യപ്രകാശമായ ദൈവത്തിനും, ദൈവത്തിലുള്ള വിശ്വാസത്തിനും എത്രവലിയ സ്ഥാനമാണുള്ളതെന്നാണ് ചാക്രികലേഖനം പഠിപ്പിക്കുന്നതെന്ന് മോണ്. കെന്നഡി വ്യാഖ്യാനിച്ചു.
അങ്ങനെ അടിസ്ഥാനപരമായി ദൈവത്തെ സ്നേഹിക്കുക എന്ന ഒന്നാം പ്രമാണമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ ചാക്രികലേഖനം ഉദ്ബോധിപ്പിക്കുന്നതെന്നും ഫാദര്‍ കെന്നഡി വ്യക്തമാക്കി.
Reported : nellikal, sedoc









All the contents on this site are copyrighted ©.