2013-08-02 18:30:00

പകരംവയ്ക്കാനാവാത്ത
നവീകരണത്തിന്‍റെ പാതയാണ് സഭ


02 ആഗസ്റ്റ് 2013, റോം
ലോകത്തിന്‍റെ അനുരജ്ഞന പാതയിലെ പകരംവയ്ക്കാനാവാത്ത ഘടകമാണ് സഭയെന്ന്, സലീഷ്യന്‍ സഭയുടെ റെക്ടര്‍ മേജര്‍, ഡോണ്‍ പാസ്ക്വാള്‍ ചാവെസ് അഭിപ്രായപ്പെട്ടു. റിയോയില്‍ തിരശ്ശീല വീണ യുവജന സംഗമത്തെയും പാപ്പാ ഫ്രാന്‍സിസിന്‍റെ സ്നേഹസാന്നിദ്ധ്യത്തെയും വിലയിരുത്തി എഴുതിയ ‘സഭ സുവിശേഷവത്ക്കരണ പാതയില്‍’ എന്ന ലേഖനത്തിലാണ് ഡോണ്‍ബോസ്ക്കോയുടെ പിന്‍ഗാമി ഇങ്ങനെ പ്രസ്താവിച്ചത്. ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും ലോകത്തിന് ലഭ്യമാക്കിക്കൊണ്ട് സമൂഹത്തെ നന്മയുടെ പരിവര്‍ത്തനത്തിലേയ്ക്കു നയിക്കുക എന്നതാണ് സഭാ ദൗത്യമെന്നും, പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യവും, ഓരോ ചലനവും മനോഭാവവും ചിന്തകളും സഭയുടെ ഈ പകരംവയ്ക്കാനാവാത്ത നവീകരണത്തിന്‍റെ പങ്ക് വെളിപ്പെടുത്തുന്നതാണെന്ന്, ലാറ്റിനമേരിക്കന്‍ സ്വദേശിയായ ഫാദര്‍ ചാവെസ് വ്യക്തമാക്കി.

ആത്മീയത വെടിഞ്ഞ് സ്ഥാപനവത്ക്കരണത്തിലും, ഭൗതികതയിലും, മുതലാളിത്ത മനോഭാവത്തിന്‍റെ പൗരോഹിത്യ മേല്‍ക്കോയ്മയിലും മരവിച്ചു പോകാതെ സഭയെ മാംസംധരിച്ച വചനമായ ക്രിസ്തുവിന്‍റെ മൗതിക ശരീരമായും, പാവങ്ങളുടെയും പരിത്യക്തരുമായവരുടെയും മദ്ധ്യേ പ്രശോഭിക്കുന്ന ക്രിസ്തു സാന്നിദ്ധ്യമായും മാറ്റാനാണ് പാപ്പാ ഫ്രാന്‍സിസ് പരിശ്രമിക്കുന്നതെന്ന് ഫാദര്‍ ചാവെസ് ലേഖനത്തില്‍ വ്യക്തമാക്കുന്നു. സുവിഷേവത്ക്കരണത്തിനും ശുശ്രൂഷയ്ക്കുമായ ഭൂമിശാസ്ത്രപരവും സാംസ്ക്കാരികവും വംശീയവും പരമ്പാരാഗതവും മതാത്മകവുമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് തെരുവിലെ മനുഷ്യരിലേയ്ക്ക് എത്തിച്ചേരുന്ന സഭയുടെ പ്രതീരൂപമാണ് പാപ്പാ ഫ്രാന്‍സിസില്‍ നിഴലിക്കുന്നതെന്നും ഫാദര്‍ ചാവെസ് നിരീക്ഷിച്ചു.

മാനുഷികമായ സാമര്‍ത്ഥ്യവും കാര്യക്ഷമതയിലും കാര്യമില്ലെന്നും, അജപാലന നേട്ടവും വിജയവും ആത്മീയവും ദൈവികവുമായ ക്രിയാത്മകതയിലാണ് – അവിടുന്ന് വിനീതരിലും പാവങ്ങളിലുമാണ് തന്നെത്തന്നെ വെളിപ്പെടുത്തുന്നതെതന്നും ആഗോള യുവജന പ്രേഷിത പ്രവര്‍ത്തനങ്ങളുടെ തലവനായ ഫാദര്‍ ചാവെസ് ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc








All the contents on this site are copyrighted ©.