2013-08-02 19:39:29

നിഷ്ക്രിയമാകാത്ത
വിശ്വാസ സുരക്ഷയെക്കുറിച്ച്


02 ആഗസ്റ്റ് 2013,വത്തിക്കാന്‍
വിശ്വാസത്തിന്‍റെ സുരക്ഷിതത്ത്വം ക്രൈസ്തവരെ നിഷ്ക്രിയരാക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ‘ട്വിറ്റ്’ സന്ദേശത്തിലൂടെ പ്രസ്താവിച്ചു. ആഗസ്റ്റ് 2-ാം തിയതി വത്തിക്കാനില്‍നിന്നും കണ്ണിചേര്‍ത്ത ‘ട്വിറ്റ്’ സന്ദേശത്തിലാണ് മതങ്ങള്‍ തമ്മിലും വിശ്വാസികള്‍ തമ്മിലും സൗഹൃദം പുലര്‍ത്തണമെന്ന് പാപ്പാ ആഹ്വാനംചെയ്തത്. വിശ്വാസത്തിന്‍റെ സുരക്ഷിതത്ത്വം അനുഭവിക്കുന്നവര്‍ നിഷ്കൃരും സ്വാര്‍ത്ഥരുമായി ജീവിക്കാതെ, ഇതര സമൂഹങ്ങളോട് സംവദിക്കാനും, അവരെ സാഹോദര്യത്തില്‍ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനും, നന്മയുടെ ജീവിതസാക്ഷൃം അവര്‍ക്ക് നല്കുവാനും പരിശ്രമിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

إن أمان الإيمان لا يجعلنا متحجرين أو منغلقين، بل يضعنا في مسيرة كي نشهد للجميع ونتحاور مع الجميع.

The security of faith does not make us motionless or close us off, but sends us forth to bear witness and to dialogue with all people.
Reported : nellikal, sedoc








All the contents on this site are copyrighted ©.