2013-08-02 18:52:16

ക്രാക്കോ യുവജന സംഗമം
www.krakow2016.com


02 ആഗസ്റ്റ് 2013, ക്രാക്കോ
അടുത്ത ലോക യുവജനമേള പ്രഖ്യപിച്ചുകൊണ്ട് പോളണ്ട് പുതിയ വെബസൈറ്റ് തുറന്നു
2016-ാമാണ്ടില്‍ പോളണ്ടിലെ ക്രാക്കോ നഗരം ആതിഥേയത്വം നല്കുന്ന 29-ാമത് ലോക യുവജന മേളയുടെ വിവരങ്ങള്‍ വിളമ്പരം ചെയ്തുകൊണ്ടാണ് www.krakow2016.com എന്ന സൈറ്റ് സംഘാടക സമിതി തുറന്നിരിക്കുന്നത്. ഇംഗ്ലിഷ് ഉള്‍പ്പെടെ ആറു ഭാഷകളില്‍ തുറന്നിരിക്കുന്ന സൈറ്റില്‍,
ലോക യുവജനമേളയുടെ ചരിത്രം, ആതിഥേയ നഗരമായ ക്രാക്കോയില്‍ യുവത്വം ചിലവഴിച്ച പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവായ ജോണ്‍ പോള്‍ രണ്ടമന്‍ പാപ്പായുടെ ജീവചരിത്രം, ക്രാക്കോ ആതിഥേയ നഗരവും അതിരൂപതയും, നഗരത്തിന്‍റെ വിനോദസഞ്ചാര സാംസ്ക്കാരിക കാഴ്ചപ്പുറങ്ങള്‍, പോളിഷ് യുവജനങ്ങളുടെ സാക്ഷൃവും തങ്ങളുടെ നാട്ടിലേയ്ക്കുള്ള അവരുടെ സ്വാഗതാശംസയും എന്നിങ്ങളെ ദൃശ്യ-ശ്രാവ്യ ബിംബങ്ങളുടെ സുന്ദരാമായ അരങ്ങാണ് ആഗോള കത്തോലിക്കാ യുവതയുടെ അടുത്ത മേളയ്ക്ക് ഒരുക്കമായുള്ള പുതിയ മാധ്യമശ്രൃംഖലയെന്ന്, പോളണ്ടിന്‍റെ ദേശീയ യുവജന കമ്മിഷന്‍ പുറത്തിറക്കിയ പ്രസ്താവന വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.