2013-08-01 20:38:00

ലോക യുവജനമേള
മേന്മയാര്‍ന്ന മതബോധന സംഗമം


1 ആഗസ്റ്റ് 2013, റിയോ
ബ്രസീലിന്‍റെ നവസുവിശേഷവത്ക്കരണത്തിന് റിയോ സംഗമം കാരണമാകുമെന്ന് വിയന്നാ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാല്‍ ക്രിസ്റ്റോഫ് ഷോണ്‍ബേണ്‍ പ്രസ്താവിച്ചു.
ലോക യുവജന സംഗമത്തില്‍ വിവിധ കേന്ദ്രങ്ങളിലായി വ്യത്യസ്ത ഭാഷക്കാര്‍ക്കുവേണ്ടിയുള്ള മതബോധന സംഗമങ്ങളുടെ മേല്‍നോട്ടം വഹിച്ച് മടങ്ങവേയാണ്, സഭയുടെ ദൈവശാസ്ത്ര പണ്ഡിതനും മതബോധന ഗ്രന്ഥത്തിന്‍റെ Catechism of the Catholic Church-ന്‍റെ മുഖ്യപത്രാധിപരുമായ കര്‍ദ്ദിനാള്‍ ഷോണ്‍ബേണ്‍ ഇക്കാര്യം വത്തിക്കാന്‍ റേഡിയോയോട് വെളിപ്പെടുത്തിയത്.

യുവാക്കള്‍ക്കായി സഭയുടെ മതബോധന ഗ്രന്ഥം സംഗ്രഹിച്ച് Youcat, youth catechism എന്ന പുതിയ രൂപത്തില്‍ പ്രസിദ്ധീകരിച്ച ലഭ്യമാക്കിയത് സ്ഥാനത്യാഗംചെയ്ത പാപ്പാ ബനഡിക്ടിന്‍റെ താല്പര്യപ്രകാരമായിരുന്നെന്ന് കര്‍ദ്ദിനാള്‍ ഷോണ്‍ബേണ്‍ അഭിമുഖത്തില്‍ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു. 2011-ലെ മാഡ്രിഡില്‍ Youcat-ന്‍റെ 10 ലക്ഷം പ്രതികളാണ് യുവാക്കള്‍ക്കായി വിതരണംചെയ്തതെങ്കില്‍, ബ്രസീല്‍ 20 ലക്ഷത്തിലേറെ പ്രതികള്‍ വിതരണംചെയ്തുവെന്ന് കര്‍ദ്ദിനാള്‍ ഷോണ്‍ബേണ്‍ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു..
ലോകമേളയ്ക്കു മുന്നോടിയായി സംഘടിപ്പിച്ച ബ്രസീലിലെ യുവാക്കളുടെ സംഗമത്തില്‍ പങ്കെടുത്ത 50,000 യുവജനങ്ങളും അടിസ്ഥാന മതബോധന രൂപീകരണത്തില്‍ പങ്കെടുത്തിരുന്നെന്നും, മതബോധനഗ്രന്ഥത്തിന്‍റെ പ്രതികള്‍ അന്നുതന്നെ അവര്‍ ഉപോയോഗിക്കാന്‍ തുടങ്ങിയിരുന്നതായും കര്‍ദ്ദിനാള്‍ ഷോണ്‍ബേണ്‍ പ്രസ്താവിച്ചു.

ക്ലേശിക്കുന്ന സഭകളുടെ സഹായത്തിനുള്ള Aid to the Church Need സംഘടനയുടെ സഹായത്തോടെയാണ് യുവജനങ്ങളുടെ മതബോധനത്തിനുള്ള പദ്ധതി സഭ യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ഷോണ്‍ബേണ്‍ പ്രസ്താവിച്ചു. മലായളം ഉള്‍പ്പെടെ 172 ഭാഷകളില്‍ സഭയുടെ മതബോധന ഗ്രന്ഥം വിവിര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനകം അഞ്ചു കോടിയിലേറെ പ്രതികള്‍ വിറ്റഴിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ ഷോണ്‍ ബേണ്‍ വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.