2013-08-01 20:18:31

കാലംമറയുമ്പോള്‍
പ്രഭമങ്ങുന്ന യുവത്വം


01 ആഗസ്റ്റ് 2013, മനില
യുവത്വം നന്മ പ്രഘോഷിക്കാനുള്ളതാണെന്ന്, മനില അതിരൂപതാദ്ധ്യക്ഷന്‍, കാര്‍ദ്ദിനാള്‍ ലൂയിസ് താഗ്ലേ പ്രസ്താവിച്ചു. ഫിലിപ്പീന്‍സിന്‍റെ തലസ്ഥാന നഗരമായ മാനിലയില്‍ ജൂലൈ 28-ാം തിയതി സംഘടപ്പിച്ച യുവജന പ്രതിനിധികളുടെ ദേശീയ സംഗമത്തിലാണ് കര്‍ദ്ദിനാള്‍ താഗ്ളെ ഇങ്ങനെ പ്രസ്താവിച്ചത്.

ഫിലിപ്പീസിന്‍റെ വിവിധ ഇടവകകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമായി നാലായിരത്തിലേറെ യുവജനങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. കാലംമറയുമ്പോള്‍ പ്രഭമങ്ങുന്ന യുവത്വത്തിന്‍റെ ജീവിതമേന്മ പങ്കുവച്ചു കടന്നുപോകണമെന്നും, പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി അനുദിനം വളര്‍ത്തുന്ന ആത്മബന്ധമായിരിക്കണം മനുഷ്യന് ജീവിതത്തിന്‍റെ അടിത്തറയെന്നും ലോക യുവജനമേളയുടെ സമയത്തിനു സമാന്തരമായി സംഘടിപ്പിച്ച കര്‍ദ്ദിനാള്‍ താഗ്ളെ യുവജനങ്ങളെ അനുസ്മരിപ്പിച്ചു.

വിശ്വാസത്തില്‍ അടിയുറച്ചു കുടുംബങ്ങളായിരിക്കും ഭാവിയുടെ ഭാഗധേയമെന്നും, ആകയാല്‍ യുവാക്കള്‍ അവരുടെ ഭാവി കുടുംബങ്ങളെ ക്രിസ്തുവില്‍ രൂപപ്പെടുത്തണമെന്നും, വിശ്വാസത്തില്‍ വളര്‍ത്തണമെന്നും കര്‍ദ്ദാനാള്‍ താഗ്ളെ ഉദ്ബോധിപ്പിച്ചു. പ്രാര്‍ത്ഥനയിലൂടെ ക്രിസ്തുവുമായി അനുദിനം അടുത്തുകൊണ്ട് അവിടുന്നില്‍ വളരുന്ന ആത്മബന്ധമായിരിക്കും ജീവിതത്തിന്‍റെ അടിത്തറയെന്നും, അതിനാല്‍ യുവജനങ്ങള്‍ കുടുംബങ്ങളുടെ ശരിയായ രൂപീകരണത്തിലും അവയുടെ വിശ്വാസ വളര്‍ച്ചയിലും ശ്രദ്ധിക്കണമെന്നും കര്‍ദ്ദിനാള്‍ താഗ്ളേ യുവജനങ്ങളോട് ആഹ്വാനംചെയ്തു.
Reported : nellikal, sedoc









All the contents on this site are copyrighted ©.