2013-07-31 18:29:46

ജീര്‍ണ്ണിക്കുന്ന വിത്ത്
പുനര്‍ജനിക്കുന്നു


31 ജൂലൈ 2013, വത്തിക്കാന്‍
ശരീരത്തിന്‍റെ ഉയര്‍പ്പ് ക്രൈസ്തവ വിശ്വാസമാണെന്ന്, ദൈവശാസ്ത്ര പണ്ഡിതന്‍ ഡേരിയൂസ് കൊവാല്‍സിക്ക് അനുസ്മരിപ്പിച്ചു. വത്തിക്കാന്‍ റേഡിയോയ്ക്കു നല്കുന്ന മതബോധന പരമ്പരയിലാണ്
‘ശരീരത്തിന്‍റെ ഉയിര്‍പ്പില്‍ വിശ്വസിക്കുന്നു’ എന്ന വിശ്വാസപ്രണമാണ സംജ്ഞ ഫാദര്‍ കൊവാല്‍സിക്ക് വിശദീകരിച്ചത്. ക്രൈസ്തവ നിലപാട് നിലവിലുള്ള ഗ്രീക്ക് തത്വശാസ്ത്രത്തിന് വിരുദ്ധമാകയാല്‍, ചരിത്രകാലം മുതല്ക്കേ മനുഷ്യമനസ്സുകളെ അമ്പരിപ്പിക്കുകയും, മനസ്സുകളില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിട്ടുള്ള വിശ്വാസ സത്യമാണിതെന്നും ഫാദര്‍ കൊവാല്‍സിക്ക് ചൂണ്ടിക്കാട്ടി.

വിതയ്ക്കുന്ന വിത്ത് നശിക്കുന്നില്ലെങ്കില്‍ അതു പുനര്‍ജീവിക്കുകയില്ല. അതുപോലെ വിതയ്ക്കുന്ന പാദാര്‍ത്ഥമല്ല കൊയ്യുന്നത്. ഒരു ചെറുവിത്തു വിതച്ചാല്‍ ദൈവം ഓരോ വിത്തിനും സമൃദ്ധിയുടെ വൈവിധ്യമാര്‍ന്ന വിളയല്ലേ തരുന്നത്. അങ്ങനെ പ്രപഞ്ചത്തിലെ ഓരോ ജീവജാലവും ദൈവത്തിന്‍റെ പദ്ധതിയില്‍ ഭൗമികവും ആത്മീയവുമായ വ്യത്യസ്ഥ ഫലമണിയുന്നുവെന്ന് (1 കൊറി. 15, 31-44) പൗലോസ്ശ്ലീഹായുടെ ചിന്തകളെ ആധാരമാക്കി ഫാദര്‍ കൊവാല്‍സിക്ക് വ്യാഖ്യാനിച്ചു.

മര്‍ത്ത്യശരീരം ഒരു വിത്തു വീണു മുളയ്ക്കുതുപോലെ, മരണത്തിലൂടെ അത് മഹത്വീകരിക്കപ്പെടുന്നു, പൂര്‍ണ്ണിമയണിയുന്നു. മരണാന്തരം മര്‍ത്ത്യശരീരം കൂടുതല്‍ പൂര്‍ണ്ണതയും നവമായ രൂപവും ആര്‍ജ്ജിച്ച്, അത് അത്മാവിനോടു ചേര്‍ന്ന് സമഗ്രമായി തീരുമെന്നും ഫാദര്‍ കൊവാല്‍സിക്ക് വിവരിച്ചു.
തന്നെ സ്നേഹിക്കുന്നവര്‍ക്കായി ദൈവം സജ്ജീകരിച്ചിരിക്കുന്ന, കണ്ണുകള്‍ കാണുകകയോ, ചെവികള്‍ കേള്‍ക്കുകയോ, മനുഷ്യമനസ്സുകള്‍ ഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത, പല കാര്യങ്ങളും ആത്മാവുവഴി നമുക്കായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. ദൈവത്തിന്‍റെ നിഗൂഢരഹസ്യങ്ങളും അന്തര്‍ഗ്ഗതങ്ങളും ഗ്രഹിക്കുന്നത് ആത്മാവാണെന്നും (1കൊറി. 2, 9) വിശുദ്ധ പൗലോശ്ലീഹായെ ഉദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിച്ചു.

പ്രത്യാശ ഭാവനയല്ല, മനുഷ്യനെ സമഗ്രമായി രക്ഷിക്കുന്ന ദൈവത്തിലുള്ള വിശ്വാസത്തില്‍നിന്നും വളരേണ്ടതാണ് ശരീരത്തിന്‍റെ പുനരുത്ഥാനത്തിലുള്ള വിശ്വാസമെന്ന് ഗ്രഗോരിയന്‍ യൂണിവേഴ്സിറ്റി പ്രഫസര്‍കൂടിയായ ഫാദര്‍ കൊവാല്‍സിക്ക് വ്യാഖ്യാനിച്ചു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലാണ് ദൈവഹിതം നമുക്ക് വെളിപ്പെട്ടുകിട്ടിയതെങ്കില്‍, നാമും അവിടുത്തെപ്പോലെ ശരീരത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കും. 1016 മരണത്തോടെ ശരീരത്തില്‍നിന്നും വേര്‍പെടുമെങ്കിലും ഉത്ഥാനനാളില്‍ ദൈവം നമ്മുടെ ശരീരങ്ങള്‍ക്ക് അഴുകാതെ ജീവന്‍ നല്കുന്നു, അത് നമ്മുടെ ആത്മാവുമായി പുനരൈക്യപ്പെടുന്നു, എന്നാല്‍ അത് എപ്പോള്‍ എന്ന ചോദ്യത്തിന് ഓരോരുത്തരുടെയും ജീവിതാന്ത്യലെന്ന ചിന്തയോടെയായിരിക്കുമെന്നും വ്യാഖ്യാനിച്ചുകൊണ്ട് ഫാദര്‍ കൊവാല്‍സിക്ക് തന്‍റെ ചിന്തകള്‍ ഉപസംഹരിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.