2013-07-29 18:27:22

ലാളിത്യം തൊട്ടറിയാന്‍ കഴിയുന്ന ജീവിതം: മാര്‍ കല്ലറങ്ങാട്ട്


29 ജൂലൈ 2013, ഭരണങ്ങാനം
തുറവിയും ലാളിത്യവും ക്രിസ്തീയതയും തൊട്ടറിയാന്‍ കഴിയുന്ന ജീവിതമാണു വിശുദ്ധ അല്‍ഫോന്‍സാമ്മയുടേതെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

ഫ്രാന്‍സിസ്കന്‍-അല്‍ഫോന്‍സിയന്‍ ഇഫക്ടാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്. ആധുനിക കാലഘട്ടത്തിന്‍റെ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും വ്യക്തമാക്കുന്ന മാര്‍പാപ്പയുടെ വീക്ഷണം ഫ്രാന്‍സിസ്കന്‍ തരംഗമായിരിക്കുന്നു. തുറന്ന മനസോടെ അതിര്‍ത്തികള്‍ വരെ പോകാനാണ് ഈ നവീകരിക്കപ്പെട്ട കര്‍മപദ്ധതി നിര്‍ദേശിക്കുന്നത്. അടഞ്ഞ സഭ അതിനാല്‍ത്തന്നെ മലിനീകരിക്കപ്പെടുന്നതിനാല്‍ തുറന്ന, ഒഴുക്കുള്ള സഭയാണ് അനിവാര്യം. അഴിയാതെ, ആരോടും ചേരാതെ നില്‍ക്കുന്നതു തെറ്റാണ്.

ദൈവത്തോടും സഹോദരങ്ങളോടും മക്കളോടും അടുപ്പം സൂക്ഷിക്കണം. ദൈവിക അടുപ്പവും പരസ്നേഹവും ലാളിത്യവും സന്തോഷവും ജീവിതത്തില്‍ നിറയണം. അല്‍ഫോന്‍സാ സൂക്തങ്ങള്‍ വലിയ പ്രകാശസ്തംഭമാണ്. വിശുദ്ധയുടെ പുണ്യകുടീരം ദീപസ്തംഭമായതിനാലാണ് അനേകായിരങ്ങള്‍ ആശ്വാസം തേടി ഭരണങ്ങാനത്ത് എത്തുന്നത് - അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സ്രോതസ്സ്: www.smcim.org







All the contents on this site are copyrighted ©.