2013-07-29 18:27:33

മദര്‍ ഏലീശ്വാ ചരമശതാബ്ദി സ്മാരക പോസ്റ്റല്‍ കവര്‍


29 ജൂലൈ 2013, കൊച്ചി
ദൈവദാസി മദര്‍ ഏലീശ്വയുടെ ചരമശതാബ്ദിയോടനുബന്ധിച്ച് ഇന്ത്യന്‍ തപാല്‍ വിഭാഗം പുറത്തിറക്കിയ പ്രത്യേക പോസ്റ്റല്‍ കവര്‍ പ്രകാശിതമായി. പ്രകാശന ചടങ്ങ് ഉത്ഘാടനം ചെയ്ത കേന്ദ്രമന്ത്രി കെ.വി തോമസ്, മദര്‍ ഏലീശ്വയുടെ സേവനപാത തുടരുന്ന സി.ടി.സി സന്ന്യസ്ത സഭയ്ക്കുള്ള അംഗീകാരം കൂടിയാണിതെന്ന് പ്രസ്താവിച്ചു. മദറിന്‍റെ പേരിലുള്ള പോസ്റ്റല്‍ കവര്‍ കൊച്ചി സെന്‍റട്രല്‍ റീജണ്‍ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഹേമന്ത്കുമാര്‍ ശര്‍മ്മയില്‍ നിന്ന് മന്ത്രി കെ.വി തോമസ് ഏറ്റുവാങ്ങി.

വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ മദര്‍ ഏലീശ്വയുടെ ചരമശതാബ്ദി സ്മാരക മാഗസിന്‍ പ്രകാശനം ചെയ്തു

വാര്‍ത്താ സ്രോതസ്സ്: ദീപിക







All the contents on this site are copyrighted ©.