2013-07-29 18:24:32

പാപ്പായുടെ കൃതജ്ഞതാ സന്ദേശം ട്വിറ്ററില്‍


29 ജൂലൈ 2013, റിയോ ദി ജനീറോ
റിയോ ദി ജനീറോയിലെ ആഗോളയുവജന സംഗമത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മാര്‍പാപ്പയുടെ നന്ദി. സംഭവ ബഹുലവും അവിസ്മരണീയവുമായ പര്യടനത്തിനു ശേഷം ബ്രസീലിനോട് വിടപറഞ്ഞ ഫ്രാന്‍സിസ് പാപ്പ ഞായറാഴ്ച നടത്തിയ ട്വീറ്റിലാണ് ആഗോളയുവജനസംഗമം വിജയിപ്പിക്കുവാനായി പരിശ്രമിച്ച എല്ലാവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചത്. യുവജനമാമാങ്കത്തില്‍ പങ്കെടുത്ത എല്ലാവരേയും ആശ്ലേഷിക്കുന്നുവെന്നും പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.