2013-07-24 21:43:31

സുവിശേഷ പ്രഘോഷണം
ക്രിസ്തുനല്കുന്ന ആത്മവീര്യം


24 ജൂലൈ 2013, ബ്രസീല്‍
ക്രിസ്തുവിലുള്ള ആത്മവിശ്വാസത്തോടെ മുന്നേറണമെന്ന്, ട്വിറ്റ് സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. ലോക യുവജനമേളയ്ക്കായി ബ്രസീലിലെത്തിയ പാപ്പാ ഫ്രാന്‍സിസ്
ജൂലൈ 24-ാം തിയതി ബുധനാഴ്ച രാവിലെ സുമരോയിലുള്ള റിയോ രൂപതാ മന്ദിരത്തില്‍നിന്നും കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് യുവജനങ്ങളെ ഇങ്ങനെ അഭിസംബോധനചെയ്തത്.

ക്രിസ്തുവിന് യുവജനങ്ങളില്‍ ഏറെ ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ്, ലോകമെങ്ങും പോയി സകലരെയും ശിഷ്യപ്പെടുത്തുക,” (മത്തായി 28, 19) എന്ന അവിടുത്തെ അന്തിമാഹ്വാനം തന്‍റെ ശിഷ്യരായ യുവസുഹൃത്തുക്കളെ ഭരമേല്പിച്ചിരിക്കുന്നതെന്ന് പാപ്പാ തന്‍റെ ഹ്രസ്വസന്ദേശത്തിലൂടെ അറിയിച്ചു.
അറബിക്ക്, ചൈനീസ്, ലത്തീന്‍, സ്പാനിഷ് പോളിഷ്, ഇംഗ്ലിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ ട്വിറ്റര്‍ ശൃംഖലയില്‍ @pontifex എന്ന handle-ല്‍ കണ്ണിചേരുന്ന പാപ്പായുടെ സന്ദേശങ്ങളോട് ജീവിതത്തിന്‍റെ എല്ലാ തുറകളില്‍നിന്നുമായി 30 ലക്ഷത്തിലേറെ വ്യക്തികള്‍ പ്രതികരിക്കുന്നുണ്ടെന്ന് വത്തിക്കാന്‍റെ മാധ്യമ കാര്യാലയം വെളിപ്പെടുത്തി.

Christ has confidence in you and he entrusts his own mission to you: Go and make disciples!
الشباب الحبيب، ان المسيح يثق فيكم ويسلمكم رسالتها ذاتها: فاذهبوا وتلمذوا الآخرين.
Reported : nellikal, Radio Vatican









All the contents on this site are copyrighted ©.