2013-07-24 22:00:09

മേളയ്ക്ക് ഹരമായി
കേരളത്തിന്‍റെ റെക്സ് ബാന്‍ഡ്


24 ജൂലൈ 2013, റിയോ
ലോക യുവജനമേളയുടെ ഉദ്ഘാടന പരിപാടിയില്‍ കേരളത്തിലെ റെക്സ് ബാന്‍ഡിന്‍റെ സംഗീത വരുന്ന് ശ്രദ്ധേയമായി. ജൂലൈ 23-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കോപ്പാ കബാനാ തീരത്തെ പ്രത്യേക വേദിയില്‍ അരങ്ങേറിയ ഉദ്ഘാടന പരിപാടികളിലാണ് കേരളത്തിലെ ജീസസ് യൂത്തിന്‍റെ ‘റെക്സ് ബാന്‍ഡിന്‍റെ’ സംഗീത വിരുന്നുമായി റിയോയില്‍ സമ്മേളിച്ച ലോകയുവതയെ ഹരംപിടിപ്പിച്ചതെന്ന് ജീസസ്സ് യൂത്ത് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, മനോജ് സണ്ണി റിയോയില്‍നിന്നും അറിയിച്ചു.

സംഗീത സംവിധായകരായ കേരളത്തിന്‍റെ അല്‍ഫോന്‍സ്, സ്റ്റീഫന്‍ ദേവസി, ഹെക്ടര്‍ ലൂയിസ് എന്നിവരുടെ നേതൃത്വത്തിലുള്ള റെക്സ് ബാന്‍റ് ലളിതവും സുന്ദരവുമായി ഇംഗ്ലീഷ് അത്മീയ ഗീതങ്ങള്‍ പാടിക്കൊണ്ടാണ് റിയോമേളയുടെ ശ്രദ്ധപിടിച്ചു പറ്റിയത്. ബാന്‍ഡില്‍ ഗായകരും ഉപകരണ സംഗീതജ്ഞരുമായി ഇക്കുറി 17 പേരുണ്ട്. അതില്‍ 12 പേര്‍ ഇന്ത്യക്കാരും, 4 പേര്‍ അമേരിക്കയില്‍നിന്നും ഒരാള്‍ സൗദി അറേബ്യയില്‍നിന്നുമാണ്. പല ഈണങ്ങളും, പ്രതേകിച്ച് അവസാനമായി ആലപിച്ച മേളയുടെ സന്ദേശഗീതം തീരം തിങ്ങിനിന്ന ലോക യുവത ഏറ്റുപാടിത് കൂട്ടായ്മയുടെ അനുഭൂതി ഉണര്‍ത്തിയെന്ന് മനോജ് സണ്ണി വിവരിച്ചു.

കോപ്പാ കബാനയിലെ ഉദ്ഘാടപരിപാടിയില്‍ പങ്കെടുത്ത റെക്സ് ബാന്‍ഡ്, വ്യാഴാഴ്ച പാപ്പായ്ക്ക് യുവജനങ്ങള്‍ നല്കുന്ന സ്വാഗത പരിപാടിയില്‍ ഗാനങ്ങള്‍ അവതരിപ്പിക്കും. ശനിയാഴ് രാത്രിയില്‍ ഗ്വാരത്തീബയിലെ സമാപനവേതിയില്‍ നടത്തപ്പെടുന്ന ജാഗരപ്രാര്‍ത്ഥനയില്‍ യുവജനങ്ങളെ പ്രാര്‍ത്ഥനയില്‍ നയിക്കാനും മുഖ്യ ഗായകസംഘത്തോടൊപ്പം റെക്സ് ബാന്‍ഡും ഉണ്ടായിരിക്കും. ജൂലൈ 19-ന് ബ്രസീലിലെത്തിയ ബാന്‍റ് സാന്തോസ്, ലൊറേനാ, റിയോ എന്നിവിടങ്ങളില്‍ പരിപാടികള്‍ മേളയ്ക്കു മുന്‍പേ നടത്തിയിരുന്നു. കഴിഞ്ഞ 5 ലോക യുവജനമേളകളില്‍ സംഗീതിപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള റെക്സ് ബാന്‍ഡ് റിയോ മേളയിലാണ് മൂന്നു പ്രാവശ്യം പരിപാടികള്‍ അവതരിപ്പിക്കുന്നത്. പരിപാടികള്‍ അവതരിപ്പിക്കുന്നതോടൊപ്പം യുവാക്കളെ അതില്‍ പങ്കെടുപ്പിക്കാനും റെക്സ് ബാന്‍ഡിനുള്ള കരുത്ത് അവരെ കൂടുതല്‍ ശ്രദ്ധേയരാക്കുന്നു. കേരളത്തിന്‍റെ മാത്രമല്ലെ ഇന്ത്യയുടെ അറിയപ്പെട്ട സംഗീതജ്ഞരായ അല്‍ഫോന്‍സ് ജോസഫ്, സ്റ്റീഫന്‍ ദേവസി, ഹെക്ടര്‍ ലൂയിസ് എന്നിവര്‍ ബാന്‍ഡിന്‍റെ ജീവനാഡികളാണ്.

ഏകദേശം 250 യുവാക്കളാണ് റിയോയിലെ മേളയ്ക്കായി ഇന്ത്യയില്‍നിന്നും എത്തിയിട്ടുള്ളത്, അതില്‍ 12-പേര്‍ കേരളത്തില്‍നിന്നുമുള്ള റെക്സ് ബാന്‍ഡിലെ സംഗീതജ്ഞരാണെന്ന് ജീസസ് യൂത്തിന്‍റെ പ്രസിഡന്‍റും റെക്സ് ബാന്‍ഡിന്‍റെ സംവിധായകനുമായ മനോജ് സണ്ണി റിയോയില്‍നിന്നും വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.
Reported : nellikal, mail-RexBand








All the contents on this site are copyrighted ©.