2013-07-18 19:04:18

ദുര്‍ബലരും അജാതശിശുക്കളും
പരിരക്ഷിക്കപ്പെടണം


28 ജൂലൈ 2013, ജീവന്‍റെ ദിനം
ലോകത്തിന്‍റെതായ വെല്ലുവിളികളുടെ പരിസരത്ത് ജീവന്‍റെ സുസ്ഥിതിക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ധര്‍മ്മമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. അയര്‍ലണ്ട്, സ്കോട്ട്ലണ്ട്, ഇംഗ്ലണ്ട് വെയില്‍സ് തുടങ്ങിയ ആങ്ഗല രാജ്യങ്ങളില്‍ ജൂലൈ 28-ന് ആചരിക്കപ്പെട്ടുന്ന ‘ജീവന്‍റെദിന’- ത്തോടനുബന്ധിച്ച് അവിടത്തെ സംയുക്ത മെത്രാന്‍ സമിതിക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ജീവന്‍ ദൈവത്തിന്‍റെ അമൂല്യ ദാനമാകയാല്‍ സമൂഹത്തിലെ ദുര്‍ബലരും, നിര്‍ദ്ധനരും, വയോവൃദ്ധരും, രോഗികളും, അജാതശിശുക്കളുമായി എല്ലാവരും സംരക്ഷിക്കപ്പെടുകയും പരിലാളിക്കപ്പെടുകയും ചെയ്യേണ്ടതാണെന്ന് പാപ്പ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. അമ്മയുടെ ഉദരത്തില്‍ ഉരൂവാകുന്ന ജീവന്‍റെ അടസ്ഥാനരൂപം മുതല്‍ മരണംവരെയുള്ള സകല സംഭവങ്ങളിലും പരിസരങ്ങളിലും ജീവന്‍ അതിന്‍റെ എല്ലാ രൂപത്തിലും ഭാവത്തിലും പരിരക്ഷിക്കപ്പെടേണ്ടതാണെന്ന് പാപ്പാ പ്രസ്താവിച്ചു.

“സര്‍വ്വജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ!” എന്ന സങ്കീര്‍ത്തന ശകലത്തോടെയാണ്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി അയച്ച ഹ്വസ്വസന്ദേശം പാപ്പാ ഉപസംഹരിച്ചത്.
‘ജീവന്‍ പരിരക്ഷിക്കുന്നതാണ് അഭികാമ്യം’ എന്ന സൂക്തിയുമായിട്ടാണ് ആങ്ഗല രാജ്യങ്ങള്‍ ‘ജീവന്‍റെദിനം’ ആചരിക്കുന്നത്.
Reported : nellikal, sedoc









All the contents on this site are copyrighted ©.