2013-07-17 17:55:07

കാരുണ്യപൂര്‍ണ്ണനായ ദൈവത്തെപ്രതി
കാരുണ്യംകാട്ടണമെന്ന്


17 ജൂലൈ 2013, വത്തിക്കാന്‍
ദൈവം കാരുണ്യപൂര്‍ണ്ണനാകയാല്‍ നാം മറ്റുള്ളവരോട്, വിശിഷ്യാ പാവങ്ങളായവരോട് കാരുണ്യംകാട്ടണമെന്ന്, ‘ട്വിറ്റ്’ സന്ദേശത്തിലൂടെ പാപ്പ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.
ബ്രസീലിലെ റിയോ നഗരത്തില്‍ ജൂലൈ 23-ന് തുടക്കം കുറിക്കുന്ന ലോകയുവജന സംഗമത്തിന് പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ്, ബുധനാഴ്ച രാവിലെ ദൈവിക കാരുണ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ പാപ്പ ട്വിറ്റ് ശൃംഖലയില്‍ പങ്കുവച്ചത്.

അറബി ഉള്‍പ്പെടെ ഒന്‍പതു ഭാഷകളില്‍ ട്വിറ്റ് ചെയ്യുന്ന പാപ്പാ, മനുവകുലത്തിന്‍റെ വളര്‍ച്ചയ്ക്കും സുസ്ഥിതിക്കും ഉതകുന്ന സാരോപദേശങ്ങളാണ് അനുദിനം ‘ട്വിറ്റ്’ ശൃംഖലയില്‍ കണ്ണിചേര്‍ത്തിരിക്കുന്നത്.
@pontifex എന്ന ‘ഹാന്‍ഡിലി’ല്‍ ട്വിറ്റ്ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസ് ശൃംഖലയിലെ ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുകളില്‍ ഒരാളാണ്.
الله هو عظيم الرحمة معنا. فلنتعلم نحن ايضا الرحمة مع الآخرين، لا سيما مع أولئك المتألمين.
Reported : nellikal, sedoc








All the contents on this site are copyrighted ©.