2013-07-16 16:57:56

മാര്‍ ഇവാനിയോസിന്‍റെ ജീവിതചര്യ അനുകരണീയം- കര്‍ദിനാള്‍ താഗ്ലെ


16 ജൂലൈ 2013, തിരുവനന്തപുരം
മാര്‍ ഇവാനിയോസിനെ അനുസ്മരിക്കുന്നതിനൊപ്പം അദ്ദേഹത്തിന്‍റെ ജീവിതചര്യ അനുകരിക്കുകയും ചെയ്യണമെന്ന് മനില അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആന്‍േറാണിയോ ലൂയിസ് താഗ്ലെ പറഞ്ഞു. മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ നടന്ന സമൂഹബലിയില്‍ വചന സന്ദേശം നല്‍കുകയായിരുന്നു കര്‍ദ്ദിനാള്‍ താഗ്ലെ.
ഇവാനിയോസ് തിരുമേനിയെപ്പോലെ സന്ന്യാസീസന്യാസിനിമാര്‍ സമ്പൂര്‍ണ ആത്മസമര്‍പ്പണം നടത്തണം. മാര്‍ഇവാനിയോസിന്‍റെ വിശ്വാസജീവിതം തന്നെ വ്യക്തിപരമായി സ്വാധീനിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സുവിശേഷാത്മകമായ ആ ജീവിത ശൈലി സ്വജീവിതത്തിലേക്ക് ആവാഹിക്കാന്‍ നമുക്ക് കഴിയണം. വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കടപ്പെട്ടവരാണ് നമെല്ലാവരും. സ്വന്തം വിശ്വാസം ബലഹീനമാണെങ്കില്‍ അന്യരെ വിശ്വാസജീവിതത്തിലേക്കു നയിക്കുവാന്‍ സാധ്യമല്ലെന്നും കര്‍ദ്ദിനാള്‍ ലൂയിസ് താഗ്ലെ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ആധുനിക ഇലക്‌ട്രോണിക് സംവിധാനങ്ങളില്‍ മുഴുകിയിരിക്കുന്ന പുതിയ തലമുറ വിശ്വാസം സംരക്ഷിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നത് തന്നെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

വാര്‍ത്താ സ്രോതസ്സ്: ദീപിക







All the contents on this site are copyrighted ©.