2013-07-13 16:28:03

നിസംഗതയെപ്രതി വിലപിക്കാം


13 ജൂലൈ 2013, വത്തിക്കാന്‍
അന്യരുടെ വേദനയിലും സഹനത്തിലും നാം പ്രകടമാക്കുന്ന നിസംഗതയെ പ്രതി വിലപിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ഒന്‍പതു ഭാഷകളില്‍ ലഭ്യമാകുന്ന . @pontifex എന്ന ഔദ്യോഗിക ഹാന്‍ഡില്‍ ജൂലൈ 12നാണ് മാര്‍പാപ്പ പ്രാര്‍ത്ഥനാ രൂപത്തിലുള്ള ഈ സന്ദേശം പങ്കുവയ്ച്ചത്. “കര്‍ത്താവേ ഞങ്ങളുടെ നിസംഗതയെക്കുറിച്ചും ലോകത്തിലും ഞങ്ങളിലുമുള്ള ക്രൂരതയേക്കുറിച്ചും വിലപിക്കാന്‍ ഞങ്ങള്‍ക്കു കൃപയേകേണമേ.” എന്ന പ്രാര്‍ത്ഥനയാണ് പാപ്പ സൈബര്‍ ലോകത്തോട് പങ്കുവച്ചിരിക്കുന്നത്.

ഇറ്റാലിയന്‍ ദ്വീപ് ലാമ്പെദൂസായിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലേക്ക് ജൂലൈ 8ന് അപ്പസ്തോലിക സന്ദര്‍ശം നടത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ദ്വീപിലര്‍പ്പിച്ച ദിവ്യബലി മധ്യേ ‘നിസംഗതയുടെ ആഗോളവല്‍ക്കരണ’ത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. സാഹോദര്യത്തിന്‍റേയും കരുതലിന്‍റേയും മനോഭാവം ലോകത്തില്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ‘അവഗണനയുടെ ആഗോളവല്‍ക്കരണ’മാകട്ടെ വ്യാപകമായിക്കൊണ്ടിരിക്കുന്നു. കുടിയേറ്റ യാത്രയില്‍ മരണമടഞ്ഞവരെ പ്രതി കരഞ്ഞവരുണ്ടോ? എന്ന ചോദ്യമുന്നയിച്ച മാര്‍പാപ്പ അന്യരുടെ വേദനയില്‍ പങ്കുചേരാനും അവര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുവാനുമുള്ള കഴിവ് ‘അവഗണനയുടെ ആഗോളവല്‍ക്കരണ’ത്തിനിടയില്‍ നമുക്ക് നഷ്ടമായിക്കൊണ്ടിക്കുകയാണെന്നും തദവസരത്തില്‍ ചൂണ്ടിക്കാട്ടി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.