2013-07-13 16:29:21

കെ.ആര്‍.എല്‍.സി.സി ജനറല്‍ അസംബ്ലി കോട്ടയത്ത്


13 ജൂലൈ 2013, കോട്ടയം
ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്‍റെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കെ.ആര്‍.എല്‍.സി.സി (കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍) യുടെ 22-ാമത് അര്‍ദ്ധവാര്‍ഷിക ജനറല്‍ അസംബ്ലി ജൂലൈ 12ന് കോട്ടയത്ത് ആരംഭിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്ത സീറോ മലങ്കരസഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയൂസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ, വിശ്വാസത്തിന്‍റെ തെളിമയാര്‍ന്ന സമീപനമാണ് ലത്തീന്‍ സമുദായത്തിന്‍റേതെന്നും നാടിന്‍റെ പൊതുവായ വളര്‍ച്ചയില്‍ സമുദായത്തിന്‍റെ ഇടപെടലുകള്‍ സമൂഹത്തിന് മുഴുവന്‍ മാതൃകാപരമാണെന്നും പ്രസ്താവിച്ചു.
കെ.ആര്‍.എല്‍.സി.സി പ്രസിഡന്‍റ് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഡോ. മരിയ കലിസ്റ്റസ് സൂസപാക്യം ഉത്ഘാടന സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. കേരളത്തിലെ 11 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള മെത്രാന്‍മാരും വൈദിക, അല്മായ, സന്ന്യസ്ത പ്രതിനിധികളും ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്‍ററില്‍ നടക്കുന്ന കെ.ആര്‍.എല്‍.സി.സി യുടെ 22-ാമത് ജനറല്‍ അസംബ്ലി ഞായറാഴ്ച സമാപിക്കും.
വാര്‍ത്താ സ്രോതസ്സ്: കെ.ആര്‍.എല്‍.സി.സി







All the contents on this site are copyrighted ©.