2013-07-11 19:05:20

ആഗോള യുവജനസംഗമം
അമ്പരപ്പിക്കുന്ന ആത്മീയരഹസ്യം


11 ജൂലൈ 2013, വത്തിക്കാന്‍
വിശ്വാസത്തിന്‍റെ ആനന്ദവും പ്രേഷിത തീക്ഷ്ണതയും വളര്‍ത്തുന്ന മഹാസംഭവമാണ് ലോക യുവജനമേളയെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റയ്നോ ഫിസിക്കേലാ പ്രസ്താവിച്ചു. ജൂലൈ 10-ാം തിയതി ബുധനാഴ്ച റോമില്‍ മാധ്യമങ്ങള്‍ക്കു നില്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ ഇങ്ങനെ പ്രസ്താവിച്ചത്.
ക്രിസ്തുവിനെ തങ്ങളുടെ നായകനും, വഴിയും സത്യവും ജീവനുമായി തിരിച്ചറിയാനും, സഭയെ തങ്ങളുടെ അമ്മയും ഗുരുനാഥയുമായി മനസ്സിലാക്കാനും, സഭാതലവനും പത്രോസിന്‍റെ പിന്‍ഗാമിയുമായ പാപ്പായില്‍ തങ്ങള്‍ക്കൊരു സുഹൃത്തിനെയും ആത്മീയ പിതാവിനെയും കണ്ടെത്തുവാനും, സന്ന്യാസത്തിലേയ്ക്കും പൗരോഹിത്യത്തിലേയ്ക്കും നിരവധി ദൈവവിളികള്‍ ഉണ്ടാകുന്നതിനും ലോക യുവനമേള വഴിതെളിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷ്പ്പ് ഫിസിക്കേലാ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഓരോ തവണയും വളരുകയും വികസിക്കുകയും ചെയ്യുന്ന യുവജനമേളയെന്ന നവപ്രതിഭാസം പുതുയുഗത്തിലെ സഭയുടെ അമ്പരിപ്പിക്കുന്ന ആത്മീയ രഹസ്യമായി മാറിയിട്ടുണ്ട്ടെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ ചൂണ്ടിക്കാട്ടി. ഇന്ന് ലോകം ആകര്‍ഷിക്കുന്ന സുഖലോലുപതുയുടെ വശ്യതയെയും, മിഥ്യാബോധത്തെയും, വ്യാജമായ ചിന്താധാരകളെയും ധാര്‍ശനികതയെയും വിട്ടെറിഞ്ഞ് ജീവിതത്തിന്‍റെ അര്‍ത്ഥം തേടിയും മൂല്യങ്ങള്‍ പരതിയും ക്രിസ്തുവിലേയ്ക്ക് അണയുവാന്‍ വെമ്പല്‍കൊള്ളുന്ന യുവത, മാധ്യമങ്ങള്‍ പറഞ്ഞുപരത്തുന്ന നിഷേധാത്മകമായ ‘സ്ഥിരപ്രസ്താവങ്ങളി’ല്‍നിന്നും വ്യത്യസ്തമാണെന്നും, അവര്‍ ഇന്നത്തെ ലോകത്തെ ആശ്ചര്യപ്പെടുത്തുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ വിവരിച്ചു.

മതനിരപേക്ഷമായ പാശ്ചാത്യസംസ്ക്കരത്തിന്‍റെ സങ്കരനിലമായ ലാറ്റിനമേരിക്കന്‍ നാടുകളില്‍നിന്നും യൂറോപ്പില്‍നിന്നും ലോകത്തിന്‍റെ ഇതര ഭാഗങ്ങല്‍നിന്നും റിയോയിലേയ്ക്ക് പ്രവഹിക്കാന്‍ പോകുന്ന യുവജനങ്ങളെ വിശ്വാസത്തിന്‍റെ ആനന്ദത്താലും തീക്ഷ്ണതയാലും ഉച്ചലിപ്പിക്കുവാന്‍ റിയോ മഹാസംഗമത്തിനാവുമെന്ന് ഉറപ്പുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേലാ പ്രത്യാശിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.