2013-07-10 19:18:11

റമദാന്‍റെ പുണ്യനാളില്‍
നിരായുധീകരാകണമെന്ന്


10 ജൂലൈ 2013, ന്യൂയോര്‍ക്ക്
റമദാന്‍റെ പുണ്യദിനങ്ങളിലെങ്കിലും സിറിയ സാമാധാനപൂര്‍ണ്ണമാകണമെന്ന്, ഐക്യ രാഷ്ട്ര സംഘടനയുടെ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ അഭ്യര്‍ത്ഥിച്ചു. ന്യൂയോര്‍ക്കില്‍ യുഎന്‍ ആസ്ഥാനത്ത് ജൂലൈ 09-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് മൂണ്‍ സമാധാനാഹ്വാനം നടത്തിയത്.

പകയും വിദ്വേഷവും അകറ്റി, അനുരഞ്ജനത്തിലൂടെ സാമാധാനം നേടിയെടുക്കാനുള്ള ഇസ്ലാമിക പാരമ്പര്യത്തിലെ പുണ്യമാസമാണ് റമദാനെന്നും, ഈ മാസത്തിലെങ്കിലും ആയുധങ്ങള്‍ താഴെവച്ച് യഥാര്‍ത്ഥമായ റമദാന്‍ നമസ്ക്കാരത്തിലൂടെ കൊല്ലലും കൊലയും അകറ്റി സമാധാനത്തിന്‍റെ ദൈവികപ്രഭ സിറിയയില്‍ വിരിയിക്കണമെന്ന് സിറയയുടെ ഭരണീയരോടും ഭരണകര്‍ത്താക്കളോടും, വിശിഷ്യ ആയുധമേന്തി നില്ക്കുന്ന സിറിയന്‍ സ്വതന്ത്ര സൈന്യത്തോടും, വിമത സംഘടനകളോടും മൂണ്‍ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

വര്‍ഗ്ഗീയ ഭാവമുള്ള സ്വേച്ഛാഭരണത്തിന്നുടമയായ ആസാദിനെ കീഴ്പ്പെടുത്താന്‍ ഒരുമ്പിടുന്ന വിമത സേനയും സിറയന്‍ സൈന്യവും തമ്മില്‍ രണ്ടു വര്‍ഷമായി നടക്കുന്ന (മാര്‍ച്ച് 2011) നിരന്തരമായ പോരാട്ടമാണ് വിഭാഗിയമായ അഭ്യന്തര കലാപത്തിലൂടെ സിറിയയെ രണഭൂമിയാക്കി മാറ്റിയിരിക്കുന്നതെന്നും, ഒരു ലക്ഷത്തോളം സാധാരണക്കാര്‍ മരിച്ചുവീണ മണ്ണില്‍ ഇനിയും സമാധാനം വളര്‍ത്താന്‍ ഈ റമദാന്‍ പെരുന്നാളും തപോനിഷ്ഠയുംവഴി പരിശ്രമിക്കണമെന്നും പ്രസ്താവനയിലൂടെ സിറയന്‍ ജനതയോട് മൂണ്‍ അഭ്യര്‍ത്ഥിച്ചു.
Reported : nellikal, UN news








All the contents on this site are copyrighted ©.