2013-07-10 19:26:11

ക്രിസ്ത്വാനുകരണം ക്ലേശകരവും
എന്നാല്‍ ആനന്ദദായകവും


10 ജൂലൈ 2013, വത്തിക്കാന്‍
ക്രിസ്ത്വാനുകരണം വെല്ലുവിളിയാണെങ്കിലും ആനന്ദദായകമാണെന്ന് പാപ്പാ ഫ്രാന്‍സിസ് ‘ടിറ്റ്’ സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു. വത്തിക്കാനില്‍ പതിവുള്ള പാപ്പായുടെ പൊതുകൂടിക്കാഴ്ച പ്രഭാഷണം വേനലവധി പ്രാമാണിച്ചും മറ്റു കര്‍മ്മപദ്ധതികള്‍ കാരണവും റദ്ദാക്കിയിരുന്നെങ്കിലും ജൂലൈ 10-ാം തിയതി ബുധനാഴ്ച രാവിലെ ‘ട്വിറ്റ്’ ശൃംഖലയ്ക്ക് പാപ്പാ സന്ദേശംനല്കി. ക്രിസ്തുവിനെ അടുത്തു പിന്‍ചെല്ലുന്നത് എളുപ്പമോ നിസ്സാരമോ അല്ലെന്നും, അത് വെല്ലുവിളികള്‍ നിറഞ്ഞതും എന്നാല്‍ ആനന്ദദായകവുമാണെന്ന്, അറിബി, ചൈനീസ് ഉള്‍പ്പെടെ ഒന്‍പതു ഭാഷകളില്‍ അയച്ച തന്‍റെ ഹ്രസ്വസന്ദേശത്തില്‍ പാപ്പ വ്യക്തമാക്കി.

‘ട്വിറ്റ്’ ശൃംഖലയിലെ ജനപ്രീതയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ് കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും ജനതകള്‍ക്ക് ആത്മീയാചാര്യനുമായ പാപ്പാ ഫ്രാന്‍സിസ്. മാനവരാശിയുടെ ഐക്യത്തിനും സമാധാനത്തിനും വളര്‍ച്ചയ്ക്കും ഉതകുന്ന വിഷയങ്ങള്‍ @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് അനുദിനം പങ്കുവയ്ക്കുന്നു.

If we wish to follow Christ closely, we cannot choose an easy, quiet life. It will be a demanding life, but full of joy.

إن أردنا اتباع المسيح أكثر، فلن يكون بإمكاننا البحث عن حياة مريحة وهادئة. ستكون حياةً شاقة، ولكنها مُفعمة بالبهجة.

Reported : nellikal, sedoc








All the contents on this site are copyrighted ©.