2013-07-09 16:54:18

വിശ്വസാഹോദര്യത്തിലൂന്നിയ ശാസ്ത്ര സാങ്കേതിക വളര്‍ച്ച


09 ജൂലൈ 2013, വത്തിക്കാന്‍
ലോക രാജ്യങ്ങളുടെ ഐക്യദാര്‍ഡ്യത്തിലൂടെ ശാസ്ത്ര സാങ്കേതിക വളര്‍ച്ച ദരിദ്ര രാജ്യങ്ങളുടെ വികസനത്തിന് അനുകൂലമാക്കണമെന്ന് വത്തിക്കാന്‍റെ ട്വീറ്റ്. ഐക്യരാഷ്ട്രസഭയില്‍ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസിയുടെ ഒരു പ്രഭാഷണത്തില്‍ നിന്നുള്ള ഉദ്ധരണിയാണ് @terzaloggia എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ ജൂലൈ 9ന് വത്തിക്കാന്‍ രാഷ്ട്ര കാര്യാലയം ട്വീറ്റ് ചെയ്തത്. ഈ വിഷയത്തില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ നിലപാടുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വത്തിക്കാന്‍ സ്ഥിരം നിരീക്ഷ സമിതിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്കുള്ള ലിങ്കും സന്ദേശത്തോടൊപ്പം നല്‍കിയിട്ടുണ്ട്. (http://www.holyseemissiongeneva.org)

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.