2013-07-09 16:54:11

എല്ലായ്പ്പോഴും പ്രത്യാശയുള്ള ക്രൈസ്തവര്‍


09 ജൂലൈ 2013, വത്തിക്കാന്‍
എല്ലായ്പ്പോഴും പ്രത്യാശയുള്ള വ്യക്തികളാണ് ക്രൈസ്തവരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂലൈ 9നാണ് മാര്‍പാപ്പ വിശ്വാസികളെ പ്രത്യാശയെന്ന ക്രിസ്തീയ പുണ്യത്തെക്കുറിച്ച് ട്വിറ്ററിലൂടെ അനുസ്മരിപ്പിച്ചത്. “ക്രൈസ്തവര്‍ എല്ലായ്പ്പോഴും പ്രത്യാശയുള്ളവരായിരിക്കണം: അവര്‍ ഒരിക്കലും നിരാശപ്പെടരുത്” എന്നാണ് പാപ്പായുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡില്‍ ലത്തീന്‍, ഗ്രീക്ക്, അറബി, പോളിഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍ എന്നിങ്ങനെ ഒന്‍പതു ഭാഷകളില്‍ മാര്‍പാപ്പയുടെ ട്വീറ്റ് ലഭ്യമാണ്.

അഭയാര്‍ത്ഥി കേന്ദ്രമായ ഇറ്റാലിയന്‍ ദ്വീപ് ലാമ്പെദൂസായിലേക്ക് ജൂലൈ 8ന് അപ്പസ്തോലിക സന്ദര്‍ശം നടത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ദുരിതപൂര്‍ണ്ണമായ കുടിയേറ്റ പ്രക്രിയയില്‍ മനസുതകര്‍ന്നു പോകുന്ന അഭയാര്‍ത്ഥികളെ നേരില്‍ക്കണ്ട് ആശ്വസിപ്പിക്കുകയും പ്രത്യാശയുടെ സന്ദേശം അവരോട് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.