2013-07-06 15:39:02

ആര്‍ച്ചുബിഷപ്പ് കൊച്ചേരി
ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതി


6 ജൂലൈ 2013, വത്തിക്കാന്‍
ആഫ്രിക്കന്‍ രാജ്യമായ സിമ്പാവേയിലേയ്ക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിരുന്ന ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് കൊച്ചേരിയെ പാപ്പാ ഫ്രാന്‍സിസ് ബാംഗ്ലാദേശിന്‍റെ അപ്പസ്തോലിക സ്ഥാനപതിയായി നിയോഗിച്ചു. ജൂലൈ 6-ാം തിയതി പ്രാദേശിക സമയം രാവിലെയാണ് ഇതുസംബന്ധിച്ച പ്രസ്താവന വത്തിക്കാന്‍ പുറത്തുവിട്ടത്. കേരളത്തില്‍ ചങ്ങനാശ്ശേരി സ്വദേശിയായ ആര്‍ച്ചുബിഷപ്പ് കൊച്ചേരി ആഫ്രിക്കന്‍ രാജ്യങ്ങളായ ഘാനാ, തോഗോ എന്നിവിടങ്ങളിലെ വത്തിക്കാന്‍റെ സ്ഥാപതിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1974-ല്‍ ചങ്ങനാശ്ശേരി അതിരൂപതിയില്‍ പൗരോഹിത്യം സ്വീകരിച്ചു. മെത്രാനായി അഭിഷിക്തനായ അദ്ദേഹം 2000-ാമാണ്ടു മുതലാണ് വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങയത്. 2007-മുതല്‍ ആര്‍ച്ചുബിഷപ്പ കോച്ചേരി സിമ്പോവേയിലേയ്ക്കുള്ള വത്തിക്കാന്‍ സ്ഥാനപതിയും, ഇംഗ്ലണ്ടിലെ ഒത്തോണായുടെ സ്ഥാനിക മെത്രാപ്പോലീത്തയുമാണ്.
Reported : nellikal, sedoc








All the contents on this site are copyrighted ©.