2013-07-04 08:38:19

ദളിത് ക്രൈസ്തവര്‍
തെരിഞ്ഞെടുപ്പു ബഹിഷ്ക്കരിക്കും


3 ജൂലൈ 2013, ഡല്‍ഹി
നീതി നിഷേധിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടുനല്കില്ലെന്ന് ഭാരതത്തിലെ ദളിതസമൂഹം പ്രസ്താവിച്ചു. ജൂലൈ 2-ന് ചൊവ്വാഴ്ച ഡല്‍ഹിയില്‍ ഇറക്കിയ പ്രസ്താവനയിലാണ് ദളിത് ക്രൈസ്തവരുടെ ക്ഷേമ സംഘട NDC ഇക്കാര്യം അറിയിച്ചത്. സ്വാന്ത്ര്യലബ്ധിയുടെ 60 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങളും സംവരണവും നിഷേധിക്കപ്പെട്ടിരിക്കുന്നത് അവകാശം അഭ്യര്‍ത്ഥിക്കുന്നവര്‍ ക്രൈസ്തവരാണ് എന്ന കാരണത്താല്‍ മാത്രമാണെന്നും, ഈ സാമൂഹ്യ അനീതിക്കും വിവേചനത്തിനുമെതിരെ പ്രതിഷേധിച്ചുകൊണ്ട് 2014-ലെ പാര്‍ലിമെന്‍ററി തിരഞ്ഞെടുപ്പില്‍ ദളിത ക്രൈസ്തവര്‍ ഒരു പാര്‍ട്ടിക്കും സമ്മതിദാനം നല്കില്ലെന്നും, തിരഞ്ഞെടുപ്പു ബഹിഷ്ക്കരിക്കുമെന്നും പ്രസ്താവന വെളിപ്പെടുത്തി..

രണ്ടു കോടിയിലേറെയുള്ള ഭാരതത്തിലെ ക്രൈസ്തവരുടെ 60 ശതമാനവും ദളിതരാണെന്നും, ക്രൈസ്തവ മുസ്ലിം ന്യൂപക്ഷങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം മതേതര രാഷ്ട്രത്തിന് നിരയ്ക്കാത്തതാണെന്നും പ്രസ്താവന ആരോപിച്ചു. അഖണ്ഡതയും സമത്വവും പ്രഖ്യാപിത നയമാക്കിയിട്ടുള്ള ഭാരതത്തില്‍ ന്യൂനപക്ഷങ്ങളോടു കാണിക്കുന്ന അവഗണനയുടെ അവസ്ഥ 2007-ല്‍ പഠനം നടത്തിയ രംഗനാഥ് മശ്ര കമ്മിഷന്‍ സ്പഷ്ടമായി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നും എന്‍ഡിസിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി. 2009-ല്‍ രംഗനാഥ് കമ്മിഷന്‍റെ റിപ്പോര്‍ട്ട് പാര്‍ലിമെന്‍റില്‍ ചര്‍ച്ചചെയ്യപ്പെട്ടുവെങ്കിലും തുടര്‍നടപടികളൊന്നും ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും, ഇനിയും കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ഭാരത സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളോടു കാണിക്കുന്ന വിവേചനത്തിന്‍റെ പ്രകടമായ ലക്ഷണമാണിതെന്നും ദേശിയ ദളിത് ക്രൈസ്തവ സംരക്ഷണ സമിതിയുടെ വക്താവ് പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.









All the contents on this site are copyrighted ©.