2013-07-01 19:29:09

ക്രൈസ്തവികതയുടെ പകിട്ടുള്ള
പ്രതിബിംബം ആത്മീയാനന്ദം


01 ജൂലൈ 2013,
ക്രൈസ്തവികതയുടെ പകിട്ടുള്ള പ്രതീകമാണ് ആത്മീയാനന്ദമെന്ന് പാപ്പ ഫ്രാന്‍സിസ് ട്വിറ്റ് സന്ദേശത്തില്‍ പ്രസ്താവിച്ചു. ലത്തീന്‍, ഗ്രീക്ക്, അറബി, പോളഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍ എന്നിങ്ങനെ ഒന്‍പതു ഭാഷകളിലായി ജൂണ്‍ 30-ാം തിയതി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍നിന്നും പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ആത്മീയാനന്ദത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചത്. ക്രൈസ്തവ ജീവിതത്തിന്‍റെ ഈ സവിശേഷ ഗുണഗണം നമുക്കുണ്ടെങ്കില്‍ ഒരിക്കലും ക്രിസ്ത്യാനി ദുഃഖിതനോ മ്ലാനവദനനോ ആയരിക്കില്ലെന്ന് തന്‍റെ ഹ്രസ്വമായ സന്ദേശത്തിലൂടെ പാപ്പ അനുസ്മരിപ്പിച്ചു. ക്രിസ്തുവിനെ സ്നേഹിക്കുന്നവര്‍ ആനന്ദഭരിതരും ആനന്ദത്തിന്‍റെ പ്രാഭവം ജീവിതത്തില്‍ എപ്പോഴും പ്രസരിപ്പിക്കുന്നവരും ആയിരിക്കുമെന്ന് ട്വിറ്റ് ശൃംഖലയില്‍ പാപ്പ പങ്കുവച്ചു.

@pontifex എന്ന ഹാന്‍റിലില്‍ അനുദിനം ചിന്തകള്‍ പങ്കുവയ്ക്കുന്ന പാപ്പാ ഫ്രാന്‍സിസ് ‘ട്വിറ്റ്’ ശൃംഖലയിലെ ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ്.
Reported : nellikal, sedoc









All the contents on this site are copyrighted ©.